16 October 2024
SHIJI MK
Unsplash Images
വ്യായാമക്കുറവ്, തെറ്റായ ആഹാര രീതി, ഉറക്കക്കുറവ് എന്നിവയാണ് പ്രധാനമായും ഫാറ്റി ലിവറിന് കാരണം.
ഫാറ്റി ലിവർ വരുന്നത് തടയാൻ കഴിക്കേണ്ടതും കഴിക്കാൻ പാടില്ലാത്തതുമായ ഭക്ഷണങ്ങൾ നോക്കാം.
ഇരുമ്പ് അടങ്ങിയ ബീറ്റ്‌റൂട്ട് കഴിക്കുന്നത് കരളിൽ നിന്ന് വിഷ വസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു.
ചെലീനിയം, അല്ലിസിൻ എന്നീ സംയുക്തങ്ങൾ വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്. ഇവ കരളിൽ നിന്ന് വിഷാംശങ്ങൾ പുറന്തള്ളാൻ സഹായിക്കും.
കോളിഫ്ലവറിൽ അടങ്ങിയ ഗ്ലൂക്കോത്തിയോൺ കരളിൽ അടിഞ്ഞുകൂടിയ വിഷ വസ്തുക്കളെ പുറന്തള്ളും.
ചിപ്സ്, പാക്ക്ഡ് ഫുഡ്സ്, റെഡി റ്റു ഈറ്റ് ഭക്ഷണങ്ങൾ ഒഴിവാക്കുക. സംസ്കരിച്ച ഭക്ഷണങ്ങൾ കഴിയ്ക്കുന്നത് കരളിൻ്റെ ആരോഗ്യം മോശമാക്കും.
മൈദ അടങ്ങിയ ഭക്ഷണങ്ങൾ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
മൈദ അടങ്ങിയ ഭക്ഷണം സ്ഥിരമായി കഴിക്കുന്നത് കരളിന് ബുദ്ധിമുട്ടാകും. മൈദ ചേർത്ത ഏത് തരത്തിലുള്ള ഭക്ഷണവും കഴിക്കുന്നത് നല്ലതല്ല.
യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ ഇവ കഴിക്കാം