സന്ധിവാതമുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

28  April 2025

Abdul Basith

Pic Credit: Unsplash

സന്ധിവാതം അഥവാ ആർത്രൈറ്റിസ് നമ്മളിൽ പലർക്കും ഉണ്ടാവും. ഇവർ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. അവയിൽ ചിലത് പരിശോധിക്കാം.

സന്ധിവാതം

പഞ്ചസാരയുള്ള ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കണം. ഐസ്ക്രീം, മിഠായി, കാർബണേറ്റഡ് ഡ്രിങ്ക്സ് തുടങ്ങിയവയൊന്നും ഇവർക്ക് നല്ലതല്ല.

പഞ്ചസാര

ബീഫ്, മട്ടൺ, പോർക്ക് തുടങ്ങിയ റെഡ് മീറ്റ് ഇൻഫ്ലമേഷൻ ഉണ്ടാക്കും. ഇവ ഇടയ്ക്കിടെ കഴിക്കുന്നത് സന്ധിവാതം വർധിപ്പിക്കുമെന്ന് കണ്ടെത്തലുണ്ട്.

റെഡ് മീറ്റ്

തക്കാളി, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികൾ സന്ധിവാത രോഗികൾക്ക് നല്ലതല്ല. ഈ കുടുംബത്തിൽ പെട്ട പച്ചക്കറികൾ ഒഴിവാക്കുന്നതാണ് നല്ലത്.

പച്ചക്കറികൾ

അരിപ്പൊടിയിലും മറ്റും കാണുന്ന ഗ്ലൂട്ടൻ അഥവാ കഞ്ഞിപ്പശ ഇൻഫ്ലമേഷൻ വർധിപ്പിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇതും സന്ധിവാതത്തിന് നല്ലതല്ല.

ഗ്ലൂട്ടൻ

എത്ര കുറഞ്ഞ അളവിലാണെങ്കിലും മദ്യം മോശമാണ്. വാതത്തിന് മരുന്ന് കഴിക്കുന്നുണ്ടെങ്കിൽ മദ്യപാനം വലിയ അളവിൽ പ്രശ്നമുണ്ടാക്കും.

മദ്യം

ഫ്രഞ്ച് ഫ്രൈസും ഫ്രൈഡ് ചിക്കനും അധികമായി കഴിക്കുന്നത് ഈ രോഗമുള്ളവരുടെ ആരോഗ്യത്തെ മോശമാക്കും. ഇതും ഇൻഫ്ലമേഷൻ്റെ സാധ്യത വർധിപ്പിക്കുന്നതാണ്.

ഫ്രൈഡ് ഫുഡ്സ്

ഉയർന്ന അളവിൽ സോഡിയം അടങ്ങിയ പ്രോസസ്ഡ് സ്നാക്ക്സ്, ഫാസ്റ്റ് ഫൂഡ് തുടങ്ങിയവ സന്ധിവാതമുള്ളവർ പൂർണമായും ഒഴിവാക്കണം.

പ്രോസസ്ഡ് സ്നാക്ക്സ്