ചെവിയിൽ ബഡ്‌സ് ഇടുന്നവർ ഇത് അറിഞ്ഞിരിക്കണം
ചെവിയിലെ അഴുക്ക് കളയാൻ ബഡ്‌സ് ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. ഇയർ ബഡ്‌സ് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.

ചെവിയിലെ അഴുക്ക് കളയാൻ ബഡ്‌സ് ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. ഇയർ ബഡ്‌സ് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.

ബഡ്‌സ്

Image Courtesy: Getty Images/PTI/Freepik

ചെവിക്കായം നീക്കം ചെയ്യാനാണ് നമ്മൾ പ്രധാനമായും ബഡ്‌സ് ഉപയോഗിക്കുന്നത്. എന്നാൽ ഇവ ഉപയോഗിക്കുന്നത് അഴുക്ക് കളയാൻ ഉപകരിക്കില്ല എന്ന് മാത്രമല്ല, ചെവിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനും കാരണമാകുന്നു.

ചെവിക്കായം നീക്കം ചെയ്യാനാണ് നമ്മൾ പ്രധാനമായും ബഡ്‌സ് ഉപയോഗിക്കുന്നത്. എന്നാൽ ഇവ ഉപയോഗിക്കുന്നത് അഴുക്ക് കളയാൻ ഉപകരിക്കില്ല എന്ന് മാത്രമല്ല, ചെവിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനും കാരണമാകുന്നു.

ബഡ്‌സ്

ചെവിക്കകത്തെ അഴുക്കും പൊടിയുമെല്ലാം പുറത്തുകളയാനുള്ള ചെവിയുടെ ഒരു സ്വാഭാവിക ശുചീകരണ പ്രക്രിയയാണ് ചെവിക്കായം. പൊതുവെ, ഇവ തനിയെ പുറത്തു പോകും.

ചെവിക്കകത്തെ അഴുക്കും പൊടിയുമെല്ലാം പുറത്തുകളയാനുള്ള ചെവിയുടെ ഒരു സ്വാഭാവിക ശുചീകരണ പ്രക്രിയയാണ് ചെവിക്കായം. പൊതുവെ, ഇവ തനിയെ പുറത്തു പോകും.

ചെവിക്കായം

എന്നാൽ, ബഡ്‌സ് ഉപയോഗിക്കുമ്പോൾ ഇവ കൂടുതൽ അകത്തേക്ക് പോകാനുള്ള സാധ്യത വർധിപ്പിക്കുന്നു. കൂടാതെ, ബഡ്സിലെ പഞ്ഞി ചെവിക്കകത്ത് തന്നെ തങ്ങി നിൽക്കാനും സാധ്യതയുണ്ട്.

ചെവിക്കായം

ബഡ്‌സ് ഉപയോഗിച്ച് ചെവിക്കായം കൂടുതൽ ഉള്ളിലേക്ക് പോവുകയാന്നെകിൽ അവ അണുബാധ ഉണ്ടാകാനുള്ള സാധ്യതയും കൂട്ടുന്നു.

അണുബാധ

ബഡ്‌സ് ഉപയോഗിക്കുന്നത്, മൂലം ഇയർ ഡ്രം പൊട്ടിപോകാൻ വരെ സാധ്യതയുണ്ട്. ചെവിക്കുള്ളിലെ ചർമ്മം വളരെ മൃദുവാണ്. അതിനാൽ, ഇവയുടെ ഉപയോഗം ചർമ്മത്തിൽ കേടുപാടുകൾ വരുത്തുകയോ, കേൾവിശക്തിയെ ബാധിക്കുകയോ ചെയ്യാം.

ഇയർ ഡ്രം

ബഡ്‌സ് പോലെ തന്നെ, കോഴിത്തൂവൽ, പിൻ, താക്കോൽ തുടങ്ങിയവയും പലരും ഉപയോഗിക്കാറുണ്ട്. ഇവ ചെവിയുടെ ആരോഗത്തിന് ഒട്ടും നല്ലതല്ല. അതിനാൽ, ചെവിക്കായം നീക്കം ചെയ്യാൻ ഡോക്ടമാരുടെ സഹായം തേടുന്നതാണ് നല്ലത്.

ഡോക്ടമാരുടെ സഹായം തേടാം

NEXT: കണ്ണുകളുടെ ആരോ ഗ്യത്തിന് മുന്തിരിയുടെ കുരു...! വേറെയുമുണ്ട് ഗുണങ്ങൾ