27 July 2024
SHIJI MK
സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നത് എല്ലാവരുടെയും സൗന്ദര്യം വര്‍ധിപ്പിക്കുന്ന ഒന്നാണ്. സ്വര്‍ണം ധരിക്കുന്നവര്‍ ഒന്നുകൂടി തിളങ്ങുമെന്ന് പറഞ്ഞ് കേട്ടിട്ടില്ലെ.
എന്നാല്‍ വിശ്വാസങ്ങള്‍ അനുസരിച്ചാണ് ഓരോരുത്തരും സ്വര്‍ണം ധരിക്കുന്നത്. ഇതില്‍ മതവും ഉള്‍പ്പെടുന്നു.
സ്വര്‍ണം വെള്ളി എന്നിവ പോസിറ്റീവ് എനര്‍ജിയെ ശരീരത്തിലേക്ക് ആവാഹിക്കാന്‍ കഴിയുന്ന ലോഹങ്ങളാണ്.
സ്വര്‍ണം ധരിക്കുന്നത് ചില രാശിക്കാര്‍ക്ക് നല്ലതാണെന്നും ചിലര്‍ക്ക് നല്ലതല്ലെന്നുമാണ് ജ്യോതിഷത്തില്‍ പറയുന്നത്.
ചിങ്ങ രാശിക്കാര്‍ സ്വര്‍ണം ധരിക്കുന്നത് നല്ലതാണ്. സ്വര്‍ണത്തിന്റെ ഐശ്വര്യം മൂലം അവര്‍ ജീവിതത്തില്‍ വിജയിക്കും.
തുലാം രാശിക്കാര്‍ സ്വര്‍ണം ധരിക്കുന്നതിലൂടെ എല്ല പ്രശ്‌നങ്ങളില്‍ നിന്നും മുക്തി നേടും.
ഈ രാശിക്കാര്‍ സ്വര്‍ണം ധരിച്ചാല്‍ പണത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല.
ഈ രാശിക്കാര്‍ സ്വര്‍ണാഭരണം ധരിക്കുന്നത് ഭാഗ്യത്തെ ക്ഷണിച്ചുവരുത്താന്‍ സഹായിക്കും.
എല്ലാ മേഖലയിലും വിജയം കൈവരിക്കാന്‍ സ്വര്‍ണം ധരിക്കുന്നതിലൂടെ ഇവര്‍ക്ക് സാധിക്കും.
എന്നാല്‍ വൃശ്ചികം, കുംഭം, മിഥുനം രാശിക്കാര്‍ സ്വര്‍ണം ധരിക്കുന്നത് നല്ലതല്ലെന്നാണ് ജ്യോതിശാസ്ത്രത്തില്‍ പറയുന്നത്.