22 July 2024
Abdul basith
കഴിഞ്ഞ തവണത്തെ ഒളിമ്പിക്സിൽ ഇന്ത്യക്കായി വ്യക്തിഗത മെഡൽ നേടിയത് ആറ് താരങ്ങളായിരുന്നു. ഇവരിൽ ചിലർ ഇക്കൊല്ലം പാരിസ് ഒളിമ്പിക്സിൽ മത്സരിക്കില്ല.
നീരജ് ചോപ്ര, പിവി സിന്ധു, ലോവ്‌ലിന ബോർഗൊഹെയ്ൻ, മീരാബായ് ചാനു, രവികുമാർ ദഹിയ, ബജ്റംഗ് പുനിയ എന്നിവരാണ് കഴിഞ്ഞ കൊല്ലം മെഡൽ നേടിയത്.
ജാവലിനിൽ നീരജ് ചോപ്ര സ്വർണം നേടി. പിവി സിന്ധു വ്യക്തിഗത ബാഡ്മിൻ്റണിൽ വെങ്കലം നേടിയപ്പോൾ ലോവ്‌ലിന, രവികുമാർ, പുനിയ എന്നിവർ ഗുസ്തിയിലും മീരാബായ് ഭാരോദ്വഹനത്തിലും മെഡൽ സ്വന്തമാക്കി.
ഗുസ്തി താരങ്ങളായ രവികുമാർ ദഹിയ, ബജ്റംഗ് പുനിയ എന്നിവർക്കാണ് ഇക്കുറി ഒളിമ്പിക്സിൽ അവസരം ലഭിക്കാത്തത്. ബാക്കിയുള്ളവർ ഇത്തവണയും മത്സരിക്കും.
57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ രവികുമാർ വെള്ളി ജേതാവാണ്. ഇത്തവണ ഗുസ്തി ഫെഡറേഷൻ ഫൈനൽ ട്രയൽസ് നടത്താതിരുന്നതിനാൽ താരത്തിന് അവസരം നഷ്ടമാവുകയായിരുന്നു.
ടോക്യോയിൽ വെങ്കലമെഡൽ ജേതാവാണ് ബജ്റംഗ്. ഉത്തേജക മരുന്നടിച്ചെന്ന സംശയത്തെ തുടർന്ന് താരത്തെ സസ്പൻഡ് ചെയ്തിരിക്കുകയാണ്.
ഇക്കൊല്ലത്തെ ഒളിമ്പിക്സ് ഈ മാസം 26ന് ആരംഭിക്കും. ആകെ 117 ഇന്ത്യൻ താരങ്ങളാണ് വിവിധ മത്സരയിനങ്ങളിലായി പങ്കെടുക്കുന്നത്.