21 July 2024
Abdul basith
ഇന്ത്യ കണ്ട ഏറ്റവും മികച്ച ഒളിമ്പ്യൻ ആരെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ, അഭിനവ് ബിന്ദ്ര. ഒളിമ്പിക്സിലാദ്യമായി സിംഗിൾ ഇവൻ്റിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ താരം.
2008 ബീജിങ് ഒളിമ്പിക്സിലാണ് ബിന്ദ്ര ഈ ചരിത്രനേട്ടത്തിലെത്തിയത്. 10 മീറ്റർ എയർ റൈഫിൾ മത്സരത്തിലായിരുന്നു ബിന്ദ്രയുടെ കിരീടനേട്ടം.
കോമൺവെത്ത് ഗെയിംസിൽ ഏഴ് മെഡലും ഏഷ്യൻ ഗെയിംസിൽ മൂന്ന് മെഡലുകളും ബിന്ദ്രയ്ക്കുണ്ട്. ഒളിമ്പിക്സ്, ലോക റെക്കോർഡുകൾ ഒരേസമയം നേടുന്ന ആദ്യ ഇന്ത്യൻ താരവും ബിന്ദ്ര തന്നെ.
2009ൽ ഇന്ത്യാ സർക്കാർ പദ്മഭൂഷൺ നൽകി ബിന്ദ്രയെ ആദരിച്ചു. 200ൽ അർജുന അവാർഡും 2002ൽ മേജർ ധ്യാൻചന്ദ് ഭാരത രത്നയും താരം നേടി.
2016 റിയോ ഒളിമ്പിക്സിന് ശേഷം ബിന്ദ്ര വിരമിക്കൽ പ്രഖ്യാപിച്ചു. റിയോയിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ ബിന്ദ്രയ്ക്ക് സാധിച്ചുള്ളൂ.
22 വർഷം നീണ്ട തൻ്റെ കരിയറിൽ ആകെ 150ലധികം മെഡലുകൾ ബിന്ദ്ര നേടിയിട്ടുണ്ട്. ഒളിമ്പിക്സ് ഭൂപടത്തിൽ ഇന്ത്യയുടെ പേര് ആദ്യമായി കുറിച്ച താരമാണ് ബിന്ദ്ര
പാരിസ് ഒളിമ്പിക്സ് ഈ മാസം 26ന് ആരംഭിക്കും. ആകെ 117 ഇന്ത്യൻ താരങ്ങൾ പങ്കെടുക്കുന്ന ഒളിമ്പിക്സിൽ ഈ മാസം 25നാണ് രാജ്യത്തിൻ്റെ ആദ്യ മത്സരം.