ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര ജയം; പാകിസ്താന് റെക്കോർഡ്

22  December 2024

ABDUL BASITH

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ പാകിസ്താൻ മുന്നിലാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-0ന് പാകിസ്താൻ മുന്നിലാണ്.

ദക്ഷിണാഫ്രിക്ക - പാകിസ്താൻ

Image  Credits - PTI

പരമ്പരയിലെ ആദ്യ മത്സരത്തിൽ മൂന്ന് വിക്കറ്റിന് ജയിച്ച പാകിസ്താൻ രണ്ടാം മത്സരത്തിൽ 81 റൺസിൻ്റെ തകർപ്പൻ വിജയം നേടുകയായിരുന്നു.

മത്സരങ്ങൾ

ഒരു മത്സരം ബാക്കിയുണ്ടെങ്കിലും കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ചതോടെ പരമ്പര പാകിസ്താൻ സ്വന്തമാക്കി. ഇന്നാണ് പരമ്പരയിലെ മൂന്നാം മത്സരം നടക്കുക.

പരമ്പര

ഇതോടെ 21ആം നൂറ്റാണ്ടിൽ ദക്ഷിണാഫ്രിക്കയിൽ ചെന്ന് മൂന്ന് ഏകദിന ദ്വിരാഷ്ട്ര പരമ്പര വിജയിക്കുന്ന ആദ്യ ടീമായി പാകിസ്താൻ.

റെക്കോർഡ്

രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 329 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 248 റൺസിന് ഓൾഔട്ടായി.

രണ്ടാം മത്സരം

പേസർമാരാണ് രണ്ടാം ഏകദിനത്തിൽ പാകിസ്താന് ജയമൊരുക്കിയത്. ഷഹീൻ ഷാ അഫ്രീദി നാല് വിക്കറ്റും നസീം ഷാ മൂന്ന് വിക്കറ്റും വീഴ്ത്തി.

പേസർമാർ

ബാറ്റിംഗിൽ ബാബർ അസം (73), മുഹമ്മദ് റിസ്‌വാൻ (80) എന്നിവർ പാകിസ്താന് വേണ്ടിയും ഹെയ്ൻറിച്ച് ക്ലാസൻ (97) ദക്ഷിനാഫ്രിക്കയ്ക്കായും തിളങ്ങി.

ബാബർ അസം

Next : ബോക്സിങ് ഡേ ടെസ്റ്റ് എന്ന പേര് വന്ന വഴി