14 December 2024
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് പാക് പേസർ മുഹമ്മദ് ആമിർ. യുവതലമുറയ്ക്കായി ബാറ്റൺ കെെമാറുകയാണ് വിരമിക്കൽ പ്രഖ്യാപിച്ചു കൊണ്ട് 32-കാരനായ താരം എക്സിൽ കുറിച്ചു.
Pic Credit: Instagram/PTI/AFP
വിരമിക്കൽ തീരുമാനം എളുപ്പമായിരുന്നില്ല. രാജ്യത്തെ പ്രതിനിധീകരിക്കാൻ കഴിഞ്ഞത് വലിയ ബഹുമതിയായി കാണുന്നു. കരിയറിൽ ഉടനീളം പിന്തുണച്ച പിസിബിക്കും കുടുംബത്തിനും സുഹൃത്തുകൾക്കും ആരാധകർക്കും നന്ദി പറയുന്നതായും താരം പോസ്റ്റിൽ കുറിച്ചു.
2021 ഡിസംബറിൽ താരം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിസിബിയുടെ നിർബന്ധത്തെ തുടർന്ന് മൂന്ന് വർഷങ്ങൾക്ക് ശേഷം വിരമിക്കൽ പിൻവലിച്ചിരുന്നു.
ആഭ്യന്തര ലീഗുകളിലെ താരത്തിന്റെ പ്രകടനമാണ് പിസിബിയുടെ നിർദ്ദേശത്തിന് കാരണം. വർഷങ്ങൾക്ക് ശേഷം പാക് ജഴ്സി അണിഞ്ഞ താരം, ഈ വർഷം ജൂണിൽ നടന്ന ടി20 ലോകകപ്പിലും കളിച്ചിരുന്നു.