11 October 2024
ABDUL BASITH
പാകിസ്താനും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ട് ഇന്നിംഗ്സിന് വിജയിച്ചു. ഇന്നിംഗ്സിനും 47 റൺസിനും വിജയിച്ച ഇംഗ്ലണ്ടിന് പരമ്പരയിൽ നല്ല തുടക്കം ലഭിച്ചു.
Image Courtesy - PTI
ഈ വിജയത്തിനിടെ പാകിസ്താൻ ഒരു റെക്കോർഡിട്ടിരുന്നു. നല്ല റെക്കോർഡല്ല, നാണക്കേടിൻ്റെ റെക്കോർഡാണ് പാകിസ്താൻ സ്വന്തമാക്കിയത്.
ഒന്നാം ഇന്നിംഗ്സിൽ 500 റൺസിന് മുകളിൽ നേടിയിട്ടും പരാജയപ്പെടുന്ന ആദ്യ ടീമെന്ന റെക്കോർഡാണ് പാകിസ്താൻ ക്രിക്കറ്റ് ടീം നേടിയത്.
ആദ്യ ഇന്നിംഗ്സിൽ 556 റൺസ് നേടി പാകിസ്താൻ പുറത്താവുകയായിരുന്നു. പാകിസ്താനായി മൂന്ന് താരങ്ങൾ സെഞ്ചുറിയും ഒരാൾ ഫിഫ്റ്റിയുമടിച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടും തകർത്തടിച്ചു. ഹാരി ബ്രൂക്കിൻ്റെ ട്രിപ്പിൾ സെഞ്ചുറിയും റൂട്ടിൻ്റെ ഡബിളും ചേർന്നപ്പോൾ സ്കോർ 7 വിക്കറ്റിന് 823.
രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ പാകിസ്താൻ ഇംഗ്ലണ്ടിൻ്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് 47 റൺസകലെ 220 ഓളൗട്ടായി. ഇംഗ്ലണ്ടിന് ജയം.
ഈ പ്രകടനത്തിലാണ് പാകിസ്താന് നാണക്കേടിൻ്റെ റെക്കോർഡ് ലഭിച്ചത്. അതിവേഗ ട്രിപ്പിളടിച്ച ഹാരി ബ്രൂക്കാണ് കളിയിലെ താരം.
Next : കോലിയുടെ റെക്കോർഡിനൊപ്പമെത്താൻ സൂര്യകുമാർ