29 March 2025
Abdul Basith
Pic Credit: unsplash
മോഹൻലാലിനെ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയാണ് എമ്പുരാൻ. 2019ൽ റിലീസായ ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗമാണിത്.
നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ജിയോഹോട്ട്സ്റ്റാർ, തുടങ്ങി വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ സിനിമ റിലീസാവും. ഇതിൽ പ്രധാനപ്പെട്ടവ പരിശോധിക്കാം.
അനശ്വര രാജനും സജിൻ ഗോപുവും പ്രധാന വേഷങ്ങളിലെത്തിയ പൈങ്കിളി എന്ന സിനിമയുടെ ഒടിടി അവകാശം മനോരമ മാക്സിനാണ്. മെയ് ആദ്യ വാരം സിനിമ റിലീസാവും.
അർജുൻ അശോകനും അനഘ നാരായണനും അഭിനയിച്ച അൻപോട് കണ്മണി എന്ന സിനിമ മാർച്ച് 26 മുതൽ ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിച്ചു.
വിജയ് സേതുപതിയും വെട്രിമാരനും ഒന്നിച്ച വിടുതലൈ എന്ന സിനിമയുടെ രണ്ടാം ഭാഗമായ വിടുതലൈ 2 മാർച്ച് 28 മുതൽ സീ5ൽ പ്രദർശനമാരംഭിച്ചു.
ലയൺ കിംഗിൻ്റെ പ്രീക്വലായി പുറത്തിറങ്ങിയ സിനിമയാണ് മുഫാസ. മാർച്ച് 26 മുതൽ ജിയോഹോട്ട്സ്റ്റാറിൽ മുഫാസയുടെ സ്ട്രീമിങ് ആരംഭിച്ചു.
സെയിൽ അലി ഖാൻ പ്രധാന കഥാപാത്രത്തിലെത്തിയ ജുവൽ തീഫ് നെറ്റ്ഫ്ലിക്സിൽ പ്രദർശനമാരംഭിച്ചു. മാർച്ച് 27 മുതലാണ് സ്ട്രീമിങ് തുടങ്ങിയത്.
മൊആന എന്ന സിനിമയുടെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ മൊആന 2 ആമസോൺ പ്രൈം വിഡിയോയിൽ റെൻ്റിന് ലഭ്യമായിട്ടുണ്ട്.