03 April 2025
Abdul Basith
Pic Credit: unsplash
മലയാളം ഉൾപ്പെടെ പല ഭാഷകളിലുള്ള സിനിമ, സീരീസുകൾ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ അടുത്ത ആഴ്ച എത്തും. ഇവയിൽ ചിലത് പരിശോധിക്കാം.
ബേസിൽ ജോസഫ്, സൗബിൻ ഷാഹിർ തുടങ്ങിയവർ അഭിനയിച്ച പ്രാവിൻ കൂട് ഷാപ്പ് എപ്രിൽ 11 മുതൽ ഒടിടിയിലെത്തും. സോണിലിവ് ആണ് സ്ട്രീമിങ് പാർട്ണർ.
അനശ്വര രാജൻ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ പൈങ്കിളിയുടെ സ്ട്രീമിങ് പാർട്ണർ മനോരമ മാക്സാണ്. ഏപ്രിൽ 11ന് സ്ട്രീമിങ് ആരംഭിക്കും.
അർജുൻ അശോകൻ, മാത്യു തോമസ് തുടങ്ങിയവർ അഭിനയിച്ച ബ്രോമാൻസ് ജിയോഹോട്ട്സ്റ്റാറിലാണ് സ്ട്രീം ചെയ്യുക. റിലീസ് തീയതി വ്യക്തമല്ല.
മമ്മൂട്ടി നായകനായ ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ് ഏപ്രിൽ ഏഴിന് ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് സൂചന.
മാധവൻ, സിദ്ധാർത്ഥ്, നയൻതാര തുടങ്ങിയവർ അഭിനയിക്കുന്ന ടെസ്റ്റ് നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുക. ഏപ്രിൽ നാലിന് പ്രീമിയർ ആരംഭിക്കും.
കൊറിയൻ ഡ്രാമ വെബ് സീരീസായ കർമ നെറ്റ്ഫ്ലിക്സിലൂടെത്തന്നെ കാഴ്ചക്കാരിലേക്കെത്തും. ഏപ്രിൽ നാലിനാണ് സ്ട്രീമിങ് ആരംഭിക്കുക.
ഇഷ തൽവാർ നായികയായെത്തുന്ന വെബ് സീരീസാണ് ഛമക്. സീരീസിൻ്റെ രണ്ടാം സീസൺ ഏപ്രിൽ നാല് മുതൽ സോണിലിവിൽ സ്ട്രീമിങ് ആരംഭിക്കും.