22 July 2024
SHIJI MK
ചായ കുടിക്കുമ്പോള്‍ നമുക്ക് പ്രത്യേകം ഉന്മേഷം കൈവരാറില്ലെ. മഴക്കാലമായാല്‍ ചായയും കാപ്പിയുമെല്ലാം കുടിക്കുന്നതിന്റെ എണ്ണം കൂടും.
ചായ ശരീരത്തിലെത്തിയാല്‍ മാത്രമേ ചിലര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം ലഭിക്കു. എന്നാലിന്ന് പലതരത്തിലുള്ള ചായകള്‍ ലഭ്യമാണ്.
കട്ടന്‍ചായ, പാല്‍ ചായ, സുലൈമാനി, ഐസ് ടീ, ഗ്രീന്‍ ടീ, ചെമ്പരത്തി ചായ, ഇഞ്ചി ചായ അങ്ങനെ നിരവധി ചായകള്‍ ഇന്ന് ലഭ്യമാണ്.
അതില്‍ ഒന്നാണ് ഓറഞ്ച് ചായ. വളരെ എളുപ്പത്തില്‍ തയാറാക്കാന്‍ സാധിക്കുന്ന ഒന്നുകൂടിയാണ് ഓറഞ്ച് ചായ.
ഓറഞ്ച് ചായയില്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള വിറ്റാമിന്‍ സി അടങ്ങിയതിനാല്‍ ഇത് കുടിക്കുന്നത് ഏറെ നല്ലതാണ്.
ഓറഞ്ച്, വെള്ളം, തേയിലപ്പൊടി, തേന്‍ അല്ലെങ്കില്‍ പഞ്ചസാര എന്നിവയാണ് വേണ്ടത്.
ഓറഞ്ച് തൊലി കളഞ്ഞ് വട്ടത്തില്‍ മുറിച്ചെടുക്കുക. എന്നിട്ട് അല്ലികള്‍ മാറ്റുക.
ഒരു കപ്പ് വെള്ളത്തില്‍ മാറ്റിയെടുത്ത ഓറഞ്ച് അല്ലികള്‍ ഇട്ട് തളപ്പിച്ചെടുക്കാം.
എന്നിട്ട് ഓറഞ്ച് തൊലിയില്‍ ചെറിയ ദ്വാരങ്ങളിട്ട് ഗ്ലാസിന് മുകളില്‍ വെച്ച് തേയിലപ്പൊടി ചേര്‍ക്കാം.
ആവശ്യത്തിന് മധുരം ലഭിക്കാന്‍ തേനോ പഞ്ചസാരയോ ചേര്‍ത്ത് കുടിക്കാം.