ഇഞ്ചിക്കറി ഇല്ലാതെ എന്ത് ഓണം; ഇതാ സിമ്പിൾ റെസ്പി

12 September 2024

Jenish Thomas

ഓണസദ്യയിൽ കൂട്ടുക്കറിയിലെ പ്രധാനിയാണ് ഇഞ്ചിക്കറി. അൽപ്പം എരിവും പുള്ളിയും ചെറിയ മധുരവുമായി ഇഞ്ചിക്കറിയുടെ രുചി പറഞ്ഞറിക്കാൻ സാധിക്കില്ല

കൂട്ടുക്കറിയിൽ പ്രധാനി

Pic Credit: Jenish Thomas/TV9 Network

ഈ ഓണത്തിന് എളുപ്പത്തിൽ സ്വാദിഷ്ടമായ ഒരു ഇഞ്ചിക്കറി ഉണ്ടാക്കാം. അതിൻ്റെ കൂട്ട് ഇങ്ങനെ

സ്വാദിഷ്ടമായ ഒരു ഇഞ്ചിക്കറി ഉണ്ടാക്കാം

ഇഞ്ചി, പുളി, സവാള, കൊച്ചുള്ളി, കറിവേപ്പില, പച്ചമുളക്

ചേരുവകൾ

ആദ്യം പുളി ചെറു ചൂട് വെള്ളത്തിൽ ഇട്ട് മാറ്റി വെക്കുക

ആദ്യം പുളി

ഈ സമയം ഇഞ്ചി വട്ടത്തിൽ അരിയണം. കൊച്ചുള്ളിയും പച്ചമുളകും കനം കുറച്ച് അരിയണം.

ഇനി അരിയാം

അരിഞ്ഞ് വെച്ചിരിക്കുന്ന ഇഞ്ചി എണ്ണ ചൂടിക്കായി അതിലിട്ട് മൂപ്പിച്ചെടുക്കണം. ശേഷം അതിലേക്ക് ഉള്ളിയും മുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിച്ചെടുക്കണം

അടുപ്പിലേക്ക്

അത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. തുടർന്ന് ചൂട് മാറിയതിന് ശേഷം ഈ കൂട്ട് എടുത്ത് മിക്സയിൽ ഇട്ട് പൊടിച്ചെടുക്കുക

പൊടിക്കാം

നേരത്തെ ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി, അതിലേക്ക് കടകും വെറ്റൽ മുളകുമിട്ട് ചെറുതായി മൂപ്പിക്കുക.

രണ്ടാമത്തെ കൂട്ട്

ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപ്പൊടി, മല്ലിപ്പൊടി, അൽപം ഉലുവാപ്പൊടി, ആവശ്യമെങ്കിൽ കായം ചേർത്ത് ഇളക്കി മൂപ്പിച്ചെടുക്കുക

ഇടേണ്ട പൊടികൾ

ശേഷം മാറ്റിവെച്ചിരിക്കുന്ന പുളി മാത്രം അതിലേക്ക് ഒഴിക്കുക. ഒപ്പം പാകത്തിന് ഉപ്പും ചേർക്കുക

പുളി വെള്ളം ഒഴിക്കുക

ഇതിലേക്ക് പൊടിച്ചുവെച്ചിരിക്കുന്ന ഇഞ്ചിയും കൂട്ടും ഇതിലേക്ക് ചേർത്ത് നല്ല പോലെ ഇളക്കിയതിന് ശേഷം തിളപ്പിക്കുക

പൊടിച്ചു വെച്ചേക്കുന്നത് ചേർക്കുക

തിളച്ചതിന് ശേഷം ഇതിലേക്ക് ശർക്കര ചേർക്കുക. ശർക്കര പാനിയാക്കിയും ചേർക്കാവുന്നതാണ്. എന്നിട്ട് വീണ്ടും തിളപ്പിച്ചെടുക്കുക. സ്വാദിഷ്ടമായ ഇഞ്ചിക്കറി റെഡി

സ്വാദിഷ്ടമായ ഇഞ്ചിക്കറി റെഡി

Next: ഓണത്തിന് വായിൽ വെള്ളമൂറും നെയ്യ് പായസം തയ്യാറാക്കാം