ഉണ്ടറിയണം  ഓണം.... ഓണസദ്യ ​ഗംഭീരമാക്കാൻ പാൽക്കട്ടി പായസമായാലോ.

24 AUGUST 2024

NEETHU VIJAYAN

'ഉണ്ടറിയണം ഓണം' എന്നാണ്‌ പൊതുവേ പറയുന്നത്. സദ്യ ഏതായാലും അത് നമ്മൾ അവസാനിപ്പിക്കുന്നത് പായസത്തോട് കൂടിയാണ്.

ഓണസദ്യ

Pic Credit: INSTAGRAM

സാധാരണയായി നമ്മൾ പല തരത്തിലുള്ള  പ്രഥമൻ, സേമിയ പായസം, പരിപ്പ് പായസം ഒക്കെയാണ് തയ്യാറാക്കുന്നത്.

പല തരം പായസം

പാൽക്കട്ടി എന്നു കേൾക്കുമ്പോൾ തന്നെ മനസ്സിലാവും പനീറാണ് അതിൻ്റെ പ്രധാന ചേരുവ എന്നത്. കുറച്ച് സമയംകൊണ്ട് ഇത് തയ്യാറാക്കാവുന്നതാണ്.

പാൽക്കട്ടി പായസം

പാൽ- 3 കപ്പ്‌, പനീർ -200 ​ഗ്രാം, പഞ്ചസാര -1/2 കപ്പ്‌, കണ്ടെൻസ്ഡ് മിൽക്ക് -2 സ്പൂൺ, ചവ്വരി തരിയായി പൊടിച്ചത് -1/4 കപ്പ്, ബദാം, കശുവണ്ടി, പിസ്താ, ഏലയ്ക്കാ പൊടിച്ചത്

ചേരുവകൾ

ഉരുളിയിൽ പാൽ ഒഴിച്ച് തിളപ്പിക്കുക അതിലേക്ക് ഗ്രേറ്റ് ചെയ്ത് വെച്ചിരിക്കുന്ന പനീർ ചേർത്ത് കൊടുക്കുക.

തയ്യാറാക്കുന്ന വിധം

ഉരുളിയിലെ പാൽ നന്നായി തിളച്ചു കഴിയുമ്പോൾ അതിലേക്ക് പഞ്ചസാര ചേർത്ത് കൊടുക്കണം.

പഞ്ചസാര

അതിന് ശേഷം ചവ്വരി ചേർത്ത് നന്നായി ഇളക്കുക. പായസം കുറുകി വരുമ്പോൾ അതിലേക്ക് കണ്ടെൻസ്ഡ് മിൽക്ക് ചേർക്കാവുന്നതാണ്.

കണ്ടെൻസ്ഡ് മിൽക്ക്

ഇവ നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം ഏലയ്ക്കാപൊടിയും നട്സും ചേർത്ത് ഇളക്കി ചൂടോടെ വിളമ്പാം.

ചൂടോടെ വിളമ്പാം

Next: ശരിക്കും മഹാബലി കുടവയറൻ ആയിരുന്നോ?