ഓണാശംസകൾ നേർന്ന് സിനിമാലോകം

15 September 2024

Sarika KP

 മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ, ദുൽഖർ സൽമാൻ, സുരേഷ് ​ഗോപി,പൃഥ്വിരാജ്, തുടങ്ങിയ താരങ്ങൾ ആശംസകളുമായി എത്തി

ഓണാശംസകൾ നേർന്ന് താരങ്ങൾ

Pic Credit: Instagram

എല്ലാ മലയാളികൾക്കും എൻ്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ എന്നാണ്  മമ്മൂട്ടി കുറിച്ചിരിക്കുന്നത്. ഇതിനൊപ്പം താരത്തിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്

മമ്മൂട്ടി

 മനോഹരമായൊരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ടാണ് മോഹൻലാൽ ഓണാശംസ നേർന്നിരിക്കുന്നത്

മോഹൻലാൽ

ഏവർക്കും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഓണാശംസകൾ എന്ന് കുറിച്ചുകൊണ്ടാണ് ദുൽഖർ ആശംസ അറിയിച്ചത്

 ദുൽഖർ സൽമാൻ

'ഏവര്‍ക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകള്‍', എന്ന് പറഞ്ഞുകൊണ്ടാണ് സുരേഷ് ​ഗോപി കുറിച്ചത്

സുരേഷ് ​ഗോപി

ഈ വർഷത്തെ ഓണത്തിന്റെ സ്നേഹം പകരുന്ന ഊർജവും ജീവൻ തുടിക്കുന്ന വർണ്ണങ്ങളും നിങ്ങൾക്കെല്ലാവർക്കും ഒരിക്കലും നിലയ്ക്കാത്ത സന്തോഷം നൽകട്ടെ. എന്റെ ഹൃദയം നിറഞ്ഞ ഓണാശാംശകൾ എന്ന് കമൽഹാസൻ കുറിച്ചത്

കമൽഹാസൻ

എല്ലാവർക്കും സ്നേഹവും ഐശ്വര്യവും നിറഞ്ഞ തിരുവോണാശംസകൾ, എന്ന് കുറിച്ചാണ് പൃഥ്വിരാജ് ആശംസ അറിയിച്ചത്

പൃഥ്വിരാജ്

Next:  മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി ഡിക്യൂ