2 SEPTEMBER 2024
NEETHU VIJAYAN
ഓണവും ഓണസദ്യയുമെല്ലാം മലയാളികൾക്ക് ഒരു ഉത്സവം തന്നെയാണ്. സദ്യയുടെ കൂടെ നാല് കൂട്ടം പായസം കൂടെയായാലോ! കെങ്കേമം....
Pic Credit: Gettyimages
ഈ ഓണത്തിന് ഏത് പായസമാണ് നിങ്ങൾ തയ്യാറാക്കുന്നത്? എന്നാൽ ഓണസദ്യയ്ക്ക് വിളമ്പാൻ രുചികരമായ റവ പായസം തയ്യാറാക്കിയാലോ?
റവ -1/2 കിലോ, പാൽ -2 ലിറ്റർ, നെയ്യ് -200 ഗ്രാം, അണ്ടി പരിപ്പ് -150 ഗ്രാം, മുന്തിരി -150 ഗ്രാം, പഞ്ചസാര 1/2 കിലോ
ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് റവ നല്ലപോലെ വറുത്ത് മാറ്റി വയ്ക്കുക.
ശേഷം ഒരു പാൻ വച്ച് അതിലേക്ക് ആവശ്യത്തിന് പാൽ ഒഴിച്ച് നന്നായി തിളപ്പിച്ചെടുക്കുക.
അതിലേക്ക് പഞ്ചസാരയും ചേർത്ത് നല്ലപോലെ മെൽറ്റായി കഴിയുമ്പോൾ ആവശ്യത്തിന് ഏലയ്ക്ക പൊടിയും കൂടി ചേർത്ത് കൊടുക്കുക.
വറുത്ത് വച്ചിരിക്കുന്ന റവ കുറേശെ ചേർത്ത് കൊടുക്കുക. ശേഷം നന്നായി തിളപ്പിച്ച കുറുകി വരുന്ന പരുവത്തിലെടുക്കുക.
നന്നായി പായസത്തിന്റെ രൂപത്തിൽ ആയി വരുന്ന സമയത്ത് ഇതിലേക്ക് വറുത്ത് വച്ചിട്ടുള്ള അണ്ടിപ്പരിപ്പും മുന്തിരിയും കൂടി ചേർത്ത് കൊടുക്കാം.
Next: ഓണത്തിന് പേടിവേണ്ട.. നെയ്യിലെ മായം ഇങ്ങനെ കണ്ടെത്താം.