25 AUGUST 2024
NEETHU VIJAYAN
കേരളീയത തുളുമ്പുന്ന ഓണവിനോദമാണു തുമ്പി തുള്ളൽ. തെക്കും വടക്കും ഈ കലാരൂപത്തിന് പ്രചാരമുണ്ട്.
Pic Credit: INSTAGRAM
പെൺകുട്ടികളാണ് ഈ കലാരൂപം നടത്തിവരുന്നത്. തിരുവോണദിനത്തിൽ ഓണക്കോടി ഉടുത്താണ് തുമ്പിതുള്ളലിന് ഒരുങ്ങുന്നത്.
നടുക്കിരിക്കുന്ന പെൺകുട്ടിയുടെ കയ്യിൽ തുമ്പച്ചെടിയുടെ മരത്തൂപ്പോ ഉണ്ടാകും.
ചുറ്റും നിൽക്കുന്നവർ പാട്ടു പാടിയും ആർപ്പ് വിളിച്ചും പെൺകുട്ടിയെ തുമ്പി തുള്ളിക്കുവാൻ ശ്രമിക്കുന്നു.
പാട്ടിന്റെ വേഗത കൂടുന്നതിനനുസരിച്ച് പെൺകുട്ടി തുമ്പിയെ പോലെ തുള്ളാൻ തുടങ്ങുന്നു.
'പൂവു പോരാഞ്ഞോ, പൂക്കില പോരാഞ്ഞോ എന്തേ തുമ്പീ തുള്ളാത്തൂ' ഈ പാട്ടുകൾ ഏറെ പ്രശസ്തമാണ്.
എല്ലാം കഴിയുമ്പോൾ തുമ്പിയായ പെൺകുട്ടി മോഹാലസ്യപ്പെട്ട് നിലത്ത് വീഴും.
Next: ഉണ്ടറിയണം ഓണം.... ഓണസദ്യ ഗംഭീരമാക്കാൻ പാൽക്കട്ടി പായസമായാലോ