08 April 2025
TV9 Malayalam
Pic Credit: Freepik
വാച്ച് ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഏത് കയ്യിലാണ് യഥാര്‍ത്ഥത്തില്‍ വാച്ച് കെട്ടേണ്ടതെന്ന് പലര്‍ക്കും സംശയമുണ്ടാകും
ഇടതുകയ്യിലാണ് വാച്ച് കേട്ടതെന്നാകും ചിലരുടെ വാദം. വലതുകയ്യില്‍ വാച്ച് കെട്ടണമെന്നും പറയാറുണ്ട്. എവിടെ കെട്ടിയാലും കുഴപ്പമില്ലെന്നാകും മറ്റ് ചിലരുടെ അഭിപ്രായം
വാച്ച് എവിടെ കെട്ടിയാലും കുഴപ്പമില്ല. എന്നാല്‍ നിങ്ങള്‍ വലതു കയ്യനാണെങ്കില്‍ വാച്ച് ഇടത് കയ്യിലും, നിങ്ങള്‍ ഇടതുകയ്യനാണെങ്കില്‍ വാച്ച് വലതുകയ്യിലും കെട്ടുന്നതാണ് അഭികാമ്യം.
ഓരോരുത്തര്‍ക്കും കൂടുതല്‍ സൗകര്യപ്രദമാകാനാണ് 'നോണ്‍ ഡോമിനന്റ്' കൈകളില്‍ വാച്ച് കെട്ടണമെന്ന് പറയുന്നത്.
നമ്മള്‍ കൂടുതല്‍ ഉപയോഗിക്കുന്ന (Dominant) കൈകളില്‍ വാച്ച് കെട്ടിയാല്‍ അതില്‍ കേടുപാടുകള്‍ സംഭവിക്കാനും സാധ്യത കൂടുതലാണ്
വലതുകയ്യനായ ഒരാള്‍ എഴുതുന്നത് സങ്കല്‍പിക്കുക. അയാള്‍ക്ക് സമയം നോക്കണമെങ്കില്‍ വാച്ച് ഇടതുകയ്യില്‍ കെട്ടുന്നതാകും എളുപ്പം
ഇടതുകയ്യിലാകും നാം പലരുടെയും വാച്ച് കണ്ടിട്ടുണ്ടാവുക. കൂടുതല്‍ ആളുകളും വലന്‍കയ്യന്‍മാരാണെന്നതാണ് ഇതിന് പ്രധാന കാരണം
ആത്യന്തികമായി, ഏത് കൈയിലാണ് വാച്ച് ധരിക്കേണ്ടതെന്നത് ഓരോരുത്തരുടെയും തീരുമാനമാണ്. അവരവരുടെ സൗകര്യത്തിന് വാച്ച് കെട്ടാം