09 July 2024
Abdul basith
ഒളിമ്പിക്സിൽ നൽകുന്ന സ്വർണമെഡൽ ശരിക്കും സ്വർണമല്ല. 92 ശതമാനം വെള്ളിയാണ് ഇതിലുള്ളത്. 1912ലെ സ്റ്റോക്ക്ഹോം ഒളിമ്പിക്സിലാണ് അവസാനമായി സ്വർണം കൊണ്ടുള്ള മെഡൽ നൽകിയത്.
1896ൽ ഒന്നാം സ്ഥാനക്കാർക്ക് ലഭിച്ചിരുന്നത് വെള്ളിമെഡലും ഒലിവ് മാലയുമായിരുന്നു. 1904 ഒളിമ്പിക്സിലാണ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് സ്വർണം, വെള്ളി, വെങ്കല മെഡൽ എന്ന രീതി അവതരിപ്പിക്കപ്പെട്ടത്.
ഒളിമ്പിക്സിൻ്റെ പ്രതിജ്ഞ ശിശിരകാല ഒളിമ്പിക്സിലെ മെഡലുകളിലുണ്ടാവും. വേനൽക്കാല ഒളിമ്പിക്സ് മെഡലുകൾ ഇതുണ്ടാവില്ല. 1924ലാണ് ഒളിമ്പിക്സ് പ്രതിജ്ഞ നിലവിൽ വന്നത്.
ശിശിരകാല, വേനൽക്കാല ഒളിമ്പിക്സുകളിൽ വിതരണം ചെയ്യുന്ന മെഡലുകളുടെ ഭാരവും ഒരുപോലെയല്ല. വേനൽക്കാല ഒളിമ്പിക്സിലെ മെഡലുകൾ ഭാരം കൂടിയതാണ്.
മെഡൽ കടിക്കുന്ന പതിവ് അധികൃതരോ താരങ്ങളോ തുടങ്ങിയതല്ല. ഫോട്ടോഗ്രാഫർമാരാണ് ചിത്രങ്ങൾക്ക് കൂടുതൽ ആകർഷണീയത ലഭിക്കാൻ ഈ പതിവ് ആരംഭിച്ചത്.
1912 മുതൽ 1948 വരെ പെയിൻ്റിംഗ്, എഴുത്ത്, ശില്പകല തുടങ്ങിയ കലാമത്സരങ്ങളും ഒളിമ്പിക്സിൽ നടത്തിയിരുന്നു.
ഏറ്റവുമധികം വ്യക്തിഗത ഒളിമ്പിക്സ് മെഡലുകൾ നേടിയ താരം അമേരിക്കയുടെ മുൻ നീന്തൽ താരം മൈക്കൽ ഫെല്പ്സ് ആയിരുന്നു. ആകെ 18 മെഡലുകളാണ് ഫെല്പ്സ് നേടിയത്.