23 July 2024
Abdul basith
2024 ഒളിമ്പിക്സിന് ഇന്ന് തുടക്കമാവുകയാണ്. ഫ്രഞ്ച് തലസ്ഥാനമായ പാരീസിലാണ് മത്സരങ്ങൾ നടക്കുക. 26നാണ് ഔദ്യോഗിക ഉദ്ഘാടനമെങ്കിലും ഇന്ന് മുതൽ മത്സരങ്ങൾ ആരംഭിക്കും.
ഗ്രൂപ്പ് ബിയിലെ ഈ മത്സരം നടക്കുന്നത് ജെഫ്രി ഗിച്ചാർഡ് സ്റ്റേഡിയത്തിലാണ്. ഇന്ത്യൻ സമയം വൈകിട്ട് 6.30ന് മത്സരം ആരംഭിക്കും. കഴിഞ്ഞ ഒളിമ്പിക്സിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അർജൻ്റീന പുറത്തായിരുന്നു.
സമീപകാലത്തായി മാരക ഫോമിലുള്ള അർജൻ്റീനയ്ക്ക് പക്ഷേ, ഇത്തവണ പ്രതീക്ഷയുണ്ട്. ലോക ചാമ്പ്യന്മാരും കോപ്പ ചാമ്പ്യന്മാരുമായ അർജൻ്റീന ഇത്തവണ ആത്മവിശ്വാസത്തിലാണ്.
ഒളിമ്പിക്സ് ഇത്തവണ ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്നത് വയാകോം നെറ്റ്‌വക്കാണ്. സ്പോർട്സ് 18 ചാനലിലും ജിയോ സിനിമ ഒടിടിയിലും ഒളിമ്പിക്സ് സൗജന്യമായി കാണാം.
ടീമിലെ മൂന്ന് പേർക്ക് 23 വയസിനു മുകളിൽ പ്രായമാകാം. നിക്കോളാസ് ഒട്ടമൻഡി, തിയാഗോ അൽമാഡ, ജൂലിയൻ അൽവാരസ് തുടങ്ങിയവർ അർജൻ്റീന ടീമിൽ കളിക്കും.
പുരുഷ ഫുട്ബോളിനൊപ്പം ഇന്ന് പുരുഷ റഗ്ബിയും ഒളിമ്പിക്സിൽ നടക്കും. ആകെ എട്ട് ഫുട്ബോൾ മത്സരങ്ങളാണ് ഇന്ന് ഒളിമ്പിക്സിൽ നടക്കുക.
ഇന്ത്യൻ അത്‌ലീറ്റുകൾക്ക് ഇന്ന് ഒളിമ്പിക്സിൽ മത്സരങ്ങളില്ല. നാളെ അമ്പെയ്ത്തോടെയാണ് ഇന്ത്യയുടെ മത്സരങ്ങൾക്ക് തുടക്കമാവുക.