08 August 2024
Abdul basith
2020 ടോക്യോ ഒളിമ്പിക്സിൽ അവതരിപ്പിച്ച മത്സരയിനമാണ് സ്പോർട് ക്ലൈമ്പിങ്. എന്നാൽ, ഇത്തവണത്തെ ഒളിമ്പിക്സിൽ തന്നെ ടോക്യോയിലെ റെക്കോർഡ് തകർന്നു.
ഇൻഡോർ റോക്ക് ക്ലൈമ്പിങാണ് ആണ് സ്പോർട് ക്ലൈമ്പിങ്. വേഗത്തിൽ ക്ലൈമ്പിങ് നടത്തി ഉയരത്തിലെത്തണം. ആദ്യമെത്തുന്നയാൾ വിജയിക്കും.
അമേരിക്കൻ താരമായ സാമുവൽ വാട്സണാണ് ഇത്തവണ ഒളിമ്പിക്സിൽ റെക്കോർഡ് തകർത്തത്. എന്നാൽ, ഇദ്ദേഹത്തിന് വെങ്കല മെഡൽ മാത്രമേ നേടാനായുള്ളൂ.
സെമിഫൈനലിൽ ചൈനയുടെ ഒന്നാം നമ്പർ സീഡ് വു പെങിനോട് പരാജയപ്പെട്ടതോടെയാണ് താരം സ്വർണമെഡൽ പോരിൽ നിന്ന് പുറത്തായത്.
പിന്നീട് നടന്ന വെങ്കലപ്പോരിൽ ഇറാൻ്റെ റേസ അലിപോറിനെതിരെ വെറും 4.74 സെക്കൻഡിലാണ് മത്സരം ഫിനിഷ് ചെയ്തത്. ഇത് ലോക റെക്കോർഡാണ്.
ഫൈനലിൽ വു പെങിനെ വീഴ്ത്തി ഇൻഡോനേഷ്യൻ താരം വെദ്രിക് ലിയനാർഡോയാണ് സ്വർണം നേടിയത്. 4.75 സെക്കൻഡിലാണ് താരം ഫിനിഷ് ചെയ്തത്.
മുൻ താരങ്ങൾ
സ്വർണം നേടിയ വെദ്രികിനെക്കാൾ ഒരു മില്ലി സെക്കൻഡ് സമയം കുറച്ചെടുത്താണ് സാമുവൽ വാട്സൺ വെങ്കലപ്പോരിൽ ജയിച്ചത്. വു പെങ് ഫിനിഷ് ചെയ്തതാവട്ടെ 4.77 സെക്കൻഡിൽ.