അവസാന മിനിട്ടിലും രക്ഷകനായി വെങ്കല നേട്ടത്തോടെ ശ്രീജേഷ് കളമൊഴിഞ്ഞു; ഇതിഹാസമേ നന്ദി

08 August 2024

Abdul basith

പുരുഷ ഹോക്കിയിൽ ഇന്ത്യ വെങ്കലം നേടിയിരിക്കുന്നു. സ്പെയിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് ഇന്ത്യയുടെ വിജയം.

തുടരെ രണ്ടാം ഒളിമ്പിക്സിലും വെങ്കല മെഡലിൽ മുത്തമിടുമ്പോൾ രണ്ട് തവണയും ഇന്ത്യയുടെ ഗോൾ പോസ്റ്റിനു കീഴിൽ ഉറച്ചുനിന്നൊരു മനുഷ്യനുണ്ട്, പിആർ ശ്രീജേഷ്.

പിആർ ശ്രീജേഷ്

ടോക്യോയിലും പാരീസിലും ശ്രീജേഷ് ഗോൾ വലയ്ക്ക് താഴെ ഉറച്ചുനിന്നപ്പോൾ മുട്ടുമടക്കിയത് യൂറോപ്യൻ വൻ ശക്തികളായിരുന്നു. ഇതിൽ ഓസ്ട്രേലിയക്കെതിരെ 52 വർഷത്തിലാദ്യത്തെ ജയവും പെടും.

ദി ഗ്രേറ്റ് വാൾ

ഇന്ന് മത്സരത്തിൻ്റെ അവസാനത്തിൽ സ്പെയിന് ലഭിച്ച പെനാൽറ്റി കോർണർ രക്ഷപ്പെടുത്തി തൻ്റെ അവസാന അങ്കത്തിൻ്റെ അവസാന മിനിട്ടിലും ശ്രീജേഷ് ഇന്ത്യയുടെ രക്ഷകനായി.

പാരിസ്

ഒരുകാലത്ത് എതിരാളികളില്ലാതിരുന്ന ഇന്ത്യക്ക് 1980ന് ശേഷം ലഭിച്ച ഒളിമ്പിക്സ് മെഡലുകൾ രണ്ടെണ്ണമാണ്. ഒന്ന് കഴിഞ്ഞ തവണയും മറ്റൊന്ന് ഇത്തവണയും.

ഒളിമ്പിക്സ് മെഡൽ

40 വർഷത്തെ മെഡൽ വരൾച്ച അവസാനിപ്പിച്ച് കഴിഞ്ഞ തവണയും പിന്നീട് ഇത്തവണയും മെഡൽ നേടുമ്പോൾ ശ്രീജേഷിൻ്റെ പ്രകടനങ്ങൾ ഇന്ത്യ എന്നും ഓർമിക്കും.

ശ്രീജേഷ് എന്ന ഇതിഹാസം

മുൻ താരങ്ങൾ

കേരളം ജന്മം കൊടുത്തിട്ടുള്ള ഏറ്റവും മികച്ച കായികതാരങ്ങളിലൊരാൾ, ഇന്ത്യൻ ഹോക്കി ജഴ്സിയണിഞ്ഞ ഏറ്റവും മികച്ച ഗോൾ കീപ്പർമാരിലൊരാളാണ് ഇന്ന് കളമൊഴിയുന്നത്. ഇതിഹാസമേ, നന്ദി!

കേരളത്തിൻ്റെ അഭിമാനം