ഒളിമ്പിക്സിൽ കൂടുതൽ വ്യക്തിഗത മെഡലുകൾ ഉള്ള താരങ്ങൾ 

013 July 2024

Abdul basith

ഒളിമ്പിക്സ് ഈ മാസം 26നാണ് ആരംഭിക്കുക. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ ഒളിമ്പിക്സിൽ മാറ്റുരയ്ക്കാനെത്തും. ഇന്ത്യയിൽ നിന്നും ഒരു സംഘം പ്രതീക്ഷയോടെ പാരിസിലേക്ക് പോകുന്നുണ്ട്.

ഒളിമ്പിക്സ്

ഒളിമ്പിക്സ് മെഡൽ നേടുകയെന്നത് ഏതൊരു കായികതാരത്തിൻ്റെയും സ്വപ്നമാണ്. ഏറ്റവുമധികം വ്യക്തിഗത മെഡലുകൾ നേടിയിട്ടുള്ള താരങ്ങൾ ആരൊക്കെയെന്ന് നോക്കാം.

ജിംനാസ്റ്റിക്സിൽ ജപ്പാൻ്റെ അഭിമാനതാരമായിരുന്നു തകാഷി. 1952, 56, 60, 64 ഒളിമ്പിക്സുകളിൽ നിന്നായി അഞ്ച് സ്വർണവും നാല് വീതം വെള്ളിയും വെങ്കലവുമടക്കം ആകെ 13 സ്വർണമാണ് ഇദ്ദേഹം നേടിയത്.

തകാഷി ഓനോ (ജപ്പാൻ)

1936 മുതൽ 60 വരെയുള്ള 8 ഒളിമ്പിക്സുകളിൽ നിന്നായി ആകെ 13 മെഡലുകളാണ് ഇറ്റാലിയൻ ഫെൻസറായ ഇദ്ദേഹം നേടിയത്. ഇതിൽ ആറ് സ്വർണവും അഞ്ച് വെള്ളിയും രണ്ട് വെങ്കലവും.

എഡ്വാർഡോ മാങ്ക്യരോട്ടി (ഇറ്റലി)

സോവിയറ്റ് യൂണിയൻ്റെ ജിംനാസ്റ്റിക്സ് താരമായിരുന്നു ബോറിസ്. ഏഴ് സ്വർണം, നാല് വെള്ളി, രണ്ട് വെങ്കലം എന്നിങ്ങനെ ആകെ 13 മെഡലുകളാണ് ഇദ്ദേഹത്തിൻ്റെയും സമ്പാദ്യം.

ബോറിസ് ശാഖ്ലിൻ (സോവിയറ്റ് യൂണിയൻ)

1972 മുതൽ 80 വരെയുള്ള ഒളിമ്പിക്സിൽ നിന്ന് 15 മെഡലുകളാണ് ഈ ജിംനാസ്റ്റിക്സ് താരം നേടിയത്. ഇതിൽ ഏഴ് സ്വർണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവും.

നിക്കോളായ് ആന്ദ്രിയനോവ് (സോവിയറ്റ് യൂണിയൻ)

ലാരിസയും ജിംനാസ്റ്റിക്സ് താരമായിരുന്നു. 1956 മുതൽ 64 വരെയുള്ള കാലയളവിൽ ഒൻപത് സ്വർണവും അഞ്ച് വെള്ളിയും നാല് വെങ്കലവും സഹിതം ഇവർ നേടിയത് ആകെ 18 മെഡലുകൾ.

ലാരിസ ലാറ്റിനിന (സോവിയറ്റ് യൂണിയൻ)

നീന്തൽ താരമായ മൈക്കൽ ഫെല്പ്സ് ആണ് പട്ടികയിൽ ഒന്നാമത്. 2000 മുതൽ 2016 വരെ ഒളിമ്പിക്സിൽ മത്സരിച്ച ഫെല്പ്സ് ആകെ 28 മെഡലുകൾ നേടി. ഇതിൽ 23ഉം സ്വർണമാണ്. മൂന്ന് വെള്ളിയും രണ്ട് വെങ്കലവും.

മൈക്കൽ ഫെല്പ്സ് (അമേരിക്ക)