29 July 2024
Abdul basith
ഒളിമ്പിക്സ് മത്സരങ്ങൾ പുരോഗമിക്കുകയാണ്. ഇന്ത്യയും പാരിസ് ഒളിമ്പിക്സ് മെഡൽ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിംഗിൽ മനു ഭാകറാണ് വെങ്കല മെഡൽ നേടിയത്.
നൂറ്റാണ്ടുകളായുള്ള ഒളിമ്പിക്സ് വളരെ ഗൗരവത്തോടെയാണ് എല്ലാവരും കാണുന്നത്. എന്നാൽ, വിവിധ രാജ്യങ്ങൾ ആറ് തവണ ഒളിമ്പിക്സ് ബഹിഷ്കരിച്ചിട്ടുണ്ട്.
ഹംഗേറിയൻ വിപ്ലവം അവസാനിപ്പിക്കാൻ 56ൽ സോവിയറ്റ് യൂണിയൻ ഹംഗറി കയ്യേറിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് സ്പെയിൻ, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾ ഒളിമ്പിക്സ് ബഹിഷ്കരിച്ചു.
ജപ്പാനിലെ ടോക്കിയോയിൽ നടന്ന ഒളിമ്പിക്സിൽ ചൈന, ഉത്തര കൊറിയ, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങൾ പങ്കെടുത്തില്ല. രാജ്യാന്തര ഒളിമ്പിക്സ് കമ്മറ്റിയുടെ വിലക്കായിരുന്നു കാരണം
ദക്ഷിണാഫ്രിക്കൻ സന്ദർശനം നടത്തിയ ന്യൂസീലൻഡ് റഫ്ബി ടീമിനെ രാജ്യാന്തര ഒളിമ്പിക്സ് കമ്മറ്റി വിലക്കാത്തതിൽ പ്രതിഷേധിച്ച് 29 രാജ്യങ്ങൾ അക്കൊല്ലം ഒളിമ്പിക്സ് ബഹിഷ്കരിച്ചു.
സോവിയറ്റ് യൂണിയൻ്റെ അഫ്ഗാൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് 60 ലധികം രാജ്യങ്ങൾ അക്കൊല്ലത്തെ മോസ്കോ ഒളിമ്പിക്സ് ബഹിഷ്കരിച്ചു.
കഴിഞ്ഞ തവണത്തെ ഒളിമ്പിക്സ് ബഹിഷ്കരണത്തിൻ്റെ മറുപടിയായി സോവിയറ്റ് യൂണിയൻ്റെ നേതൃത്വത്തിൽ 14 രാജ്യങ്ങൾ അമേരിക്കയിൽ നടന്ന ഈ ഒളിമ്പിക്സ് ബഹിഷ്കരിച്ചു.
ദക്ഷിണകൊറിയയ്ക്ക് ഒളിമ്പിക്സ് നടത്താൻ അവകാശം നൽകാത്തതിൽ പ്രതിഷേധിച്ച് ക്യൂബ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങൾ ഒളിമ്പിക്സ് ബഹിഷ്കരിച്ചു.