ഒലിവ് ഓയിലിൻ്റെ ആരോഗ്യ ഗുണങ്ങൾ

19 AUGUST 2024

ABDUL BASITH

താരതമ്യേന വിലകൂടുതലാണെങ്കിലും നിരവധി ആരോഗ്യ ഗുണങ്ങളടങ്ങിയതാണ് ഒലിവ് ഓയിൽ. മിതമായി ഉപയോഗിച്ചാൽ ഒലിവ് ഒലിവ് ഓയിൽ കൊണ്ട് പല ഗുണങ്ങളുമുണ്ടാവും.

ഒലിവ് ഓയിൽ

ഒലിവ് ഓയിലിൽ മോണോസാചുറേറ്റഡ് ഫാറ്റ് അധികമുണ്ട്. ഇത് മോശം കൊളസ്ട്രോൾ ലെവൽ കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.

ഹൃദയാരോഗ്യം

ഇൻഫ്ലമേഷൻ കുറയ്ക്കാനും ഒലിവ് ഓയിൽ സഹായിക്കും. ഓലിയോകാന്തൽ പോലുള്ള ആൻ്റിഓക്സിഡൻ്റ്സ് ഒലിവ് ഓയിലിൽ അടങ്ങിയിട്ടുണ്ട്.

ഇൻഫ്ലമേഷൻ

സൂര്യാഘാതമേൽക്കുന്നത് തടയാനും ഒലിവ് ഓയിലിന് കഴിയും. തൊലിപ്പുറത്ത് ഇത് തേച്ചുപിടിപ്പിക്കുന്നത് മോയ്സ്ചർ നിലനിർത്തും.

ചർമ്മാരോഗ്യം

അൽസൈമേഴ്സ് രോഗം പിടികൂടാനുള്ള സാധ്യത കുറയ്ക്കാനും ഒലിവ് ഓയിലിന് കഴിയും. തലച്ചോറിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഒലിവ് ഓയിലിന് സാധിക്കും.

തലച്ചോറിൻ്റെ ആരോഗ്യം

മിതമായി ഉപയോഗിച്ചാൽ ശരീരഭാരം നിയന്ത്രിക്കാനും ഒലിവ് ഓയിൽ സഹായിക്കും. അതിന് സഹായിക്കുന്ന ചില ഘടകങ്ങൾ ഒലിവ് ഓയിലിലുണ്ട്.

ശരീരഭാരം

ദഹനം മെച്ചപ്പെടുത്താനും ഒലിവ് ഓയിലിന് കഴിയും. ഒലിവ് ഓയിലിൻ്റെ മിതമായ ഉപയോഗം മലബന്ധം മാറ്റാൻ സഹായിക്കും.

ദഹനം

Next: നാരങ്ങാവെള്ളം കുടിയ്ക്കുന്നതിനുമുണ്ട് ചില രീതികൾ