1456 രൂപ മുതൽ വിമാന ടിക്കറ്റ്; എയർ ഇന്ത്യ ഫ്ലാഷ് സെയിൽ ആരംഭിച്ചു

23 October 2024

ABDUL BASITH

രാജ്യത്തെ ഔദ്യോഗിക വിമാന സേവന ദാതാവാണ് എയർ ഇന്ത്യ. ഇടയ്ക്കിടെ ടിക്കറ്റ് നിരക്കുകളിൽ എയർ ഇന്ത്യ ഓഫർ നൽകാറുണ്ട്. ഇത്തരത്തിൽ പുതിയ ഓഫറുകൾ ഇങ്ങനെ.

എയർ ഇന്ത്യ

Image Courtesy - PTI

1456 രൂപ മുതൽ വിമാന ടിക്കറ്റുകൾ എടുക്കാനുള്ള ഓഫറുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് ഒരുക്കിയിരിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലാഷ് സെയിൽ ആണിത്.

ഓഫറുകൾ

നവംബർ ഒന്ന് മുതൽ ഡിസംബർ 20 വരെയുള്ള യാത്രകൾക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് ഓഫർ ഒരുക്കിയിരിക്കുന്നത്. ഇതിനായി ഒക്ടോബർ 27നുള്ളിൽ ബുക്ക് ചെയ്യണം.

സമയം

ടിക്കറ്റ് തുക 1606 രൂപ മുതൽ ആരംഭിക്കും. എന്നാൽ എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്താൽ 1465 രൂപ മുതൽ ടിക്കറ്റ് ലഭിക്കും.

തുക

കൊച്ചി - ബാംഗ്ലൂർ, ചെന്നൈ - ബാംഗ്ലൂർ, വിജയവാഡ - ഹൈദരാബാദ്, ഗുവാഹത്തി - അഗർത്തല തുടങ്ങി വിവിധ റൂട്ടുകളിൽ വിലക്കുറവിൽ സഞ്ചരിക്കാം.

റൂട്ട്

വെബ്സൈറ്റിലൂടെ ബുക്ക് ചെയ്തവർക്ക് ചെക്ക് ഇൻ ബാഗേജ് ഇല്ലെങ്കിൽ എക്സ്പ്രസ് ലൈറ്റ് നിരക്കുകളിൽ 3 കിലോ അധിക ക്യാബിൻ ബാഗേജ് ലഭിക്കും.

ലഗേജ്

ലഗേജ് കൂടുതലാണെങ്കിൽ ആഭ്യന്തര വിമാനങ്ങളിൽ 15 കിലോ ചെക്ക് ഇൻ ബാഗേജിന് 1000 രൂപ അധികം നൽകണം.

ലഗേജ് തുക

Next : ദീപാവലി ഓഫറുകളുമായി വൺ പ്ലസ്