36 കൊല്ലത്തെ കാത്തിരിപ്പ്, 24 കൊല്ലത്തെ റെക്കോർഡ്; പൊളിച്ചടുക്കി കിവീസ് 

20 October 2024

ABDUL BASITH

ആദ്യ ടെസ്റ്റിൽ ഇന്ത്യയെ കീഴടക്കി ന്യൂസീലൻഡ് അവിസ്മരണീയ വിജയം സ്വന്തമാക്കിയിരുന്നു. ഈ വിജയത്തിൽ അവർ ചില റെക്കോർഡുകളും പൊളിച്ചെഴുതി.

ഇന്ത്യ - ന്യൂസീലൻഡ്

Image Courtesy - PTI

36 വർഷത്തിൽ ഇതാദ്യമായാണ് ന്യൂസീലൻഡ് ഇന്ത്യയിൽ ഒരു ടെസ്റ്റ് വിജയിക്കുന്നത്. 1988 ലാണ് ഇതിന് മുൻപ് ന്യൂസീലൻഡ് ഇന്ത്യയിൽ ഒരു ടെസ്റ്റ് വിജയിക്കുന്നത്.

36 കൊല്ലം

1988ൽ വാംഖഡെയിൽ വച്ചാണ് അന്നത്തെ കിവീസ് ടീം ഇന്ത്യയെ തോല്പിച്ചത്. 136 റൺസിനായിരുന്നു അന്ന് ന്യൂസീലൻഡിൻ്റെ ജയം.

വാംഖഡെ

ഇതിനിടെ മറ്റൊരു റെക്കോർഡും ന്യൂസീലൻഡ് നേടി. 24 വർഷത്തെ റെക്കോർഡാണ് ടോം ലാതമിൻ്റെ നേതൃത്വത്തിലുള്ള കിവീസ് ടീം സ്വന്തമാക്കിയത്.

മറ്റൊരു റെക്കോർഡ്

ഇന്ത്യയിൽ 2000 ന് ശേഷം നാലാം ഇന്നിംഗ്സിൽ 100 റൺസിന് മുകളിൽ പിന്തുടർന്ന് വിജയിക്കുന്ന ആദ്യ ടീമാണ് ന്യൂസീലൻഡ്.

നാലാം ഇന്നിംഗ്സ്

തകർപ്പൻ പ്രകടനമാണ് ന്യൂസീലൻഡ് ബെംഗളൂരുവിൽ നടത്തിയത്. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യയെ 46 റൺസിനാണ് കിവീസ് ടീം എറിഞ്ഞിട്ടത്.

പ്രകടനം

ആദ്യ ഇന്നിംഗ്സിൽ ഇന്ത്യൻ വംശജനായ രചിൻ രവീന്ദ്രയുടെ ക്ലാസിക് സെഞ്ചുറിയുടെ മികവിൽ മികച്ച ലീഡ് സ്വന്തമാക്കിയ ന്യുസീലൻഡ് എട്ട് വിക്കറ്റിനാണ് വിജയിച്ചത്.

രചിൻ രവീന്ദ്ര

Next : ദക്ഷിണാഫ്രിക്ക ഫൈനലിൽ