കരിയറിൻ്റെ അവസാനത്തിൽ ജോകോവിച്ചിന് ഒളിമ്പിക്സ് സ്വർണം

05 August 2024

Abdul basith

നിലവിൽ ലോകത്തെ ഏറ്റവും മികച്ച ടെന്നിസ് താരം ആരെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ, നൊവാക് ജോകോവിച്. നദാൽ പോലും ജോകോവിചിനൊപ്പമെത്തില്ല.

നൊവാക് ജോകോവിച്

കരിയറിൻ്റെ അവസാനത്തിൽ തൻ്റെ ആദ്യ ഒളിമ്പിക്സ് സ്വർണം നേടിയാണ് ജോകോവിച് ഗോൾഡൻ സ്ലാം എന്ന അവിസ്മരണീയ നേട്ടത്തിലെത്തിയത്.

ഒളിമ്പിക്സ് സ്വർണം

സ്പാനിഷ് താരം കാർലോസ് അൽകരാസിനെ ഫൈനലിൽ വീഴ്ത്തിയാണ് 37കാരനായ ജോകോവിച് തൻ്റെ ആദ്യ ഒളിമ്പിക്സ് സ്വർണം സ്വന്തമാക്കിയത്.

കാർലോസ് അൽകരാസ്

സമകാലിക യുവതാരങ്ങളിൽ ഏറെ മികച്ച അൽകാരസിനെതിരെ 7-6, 7-6 എന്ന സ്കോറിന് വിജയിച്ച ജോകോ ഗോൾഡൻ സ്ലാം നേടുന്ന അഞ്ചാമത്തെ താരമാണ്.

മത്സരം

ആകെ 24 ഗ്രാൻഡ് സ്ലാമുകൾ നേടിയിട്ടുള്ള ജോകോവിച് ഇതുവരെ അഞ്ച് ഒളിമ്പിക്സിൽ പങ്കെടുത്തു. ഇതിൽ 2008ലെ തൻ്റെ ആദ്യ ഒളിമ്പിക്സിൽ വെങ്കലം നേടിയതായിരുന്നു ഇതുവരെ വലിയ നേട്ടം.

നേട്ടങ്ങൾ

ആന്ദ്രേ അഗാസി, റാഫേൽ നദാൽ, സ്റ്റെഫി ഗ്രാഫ്, സെറീന വില്ല്യംസ് എന്നീ താരങ്ങളാണ് മുൻപ് ഗോൾഡൻ സ്ലാം നേടിയിട്ടുള്ള താരങ്ങൾ.

മുൻ താരങ്ങൾ

മുൻ താരങ്ങൾ

1988ൽ ഒളിമ്പിക്സിലേക്ക് ടെന്നിസ് തിരികെവന്നതിന് ശേഷം സിംഗിൾസ് ടൈറ്റിൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് ജോകോവിച്.

പ്രായം കൂടിയ താരം