11 JULY 2024
NEETHU VIJAYAN
സ്ട്രോബെറി കഴിക്കുമ്പോൾ ചിലരെങ്കിലും അവയുടെ ഇലകൾ കളയാറുണ്ട്. ഇലകളിലെ ഗുണങ്ങൾ പലർക്കും അറിയില്ല എന്നതാണ് സത്യം.
Pic Credit: FREEPIK
എന്നാൽ, പഴങ്ങൾ പോലെ തന്നെ സ്ട്രോബെറിയുടെ ഇലകളിലും ധാരാളം പോഷകങ്ങൾ നിറഞ്ഞതാണ്.
Pic Credit: FREEPIK
സ്ട്രോബറിയുടെ ഇലകളിൽ ആന്റിഓക്‌സിഡന്റുകളായ പോളിഫെനോൾ ധാരാളം അടങ്ങിയിട്ടുണ്ട്.
Pic Credit: FREEPIK
പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ഗുണങ്ങൾ അവയുടെ ഇലകളിലും അടങ്ങിയിട്ടുണ്ട്.
Pic Credit: FREEPIK
കൂടാതെ, ശരീരത്തിന് ഗുണം ചെയ്യുന്ന മറ്റ് പോഷകങ്ങളും സ്ട്രോബറിയുടെ ഇലകളിൽ നിറഞ്ഞിരിക്കുന്നു.
Pic Credit: FREEPIK
സ്ട്രോബെറി ഇലകൾ വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്. പ്രതിരോധ പ്രവർത്തനത്തിന് ഈ വിറ്റാമിൻ അത്യന്താപേക്ഷിതമാണ്.
Pic Credit: FREEPIK
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സ്ട്രോബെറി ഇലകൾ സഹായിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു.
Pic Credit: FREEPIK
കുടലിന്റെ ആരോഗ്യത്തിന് സഹായകരമായ ചില ഭക്ഷണ നാരുകളും സ്ട്രോബെറി ഇലകൾ നൽകുന്നുണ്ട്.
Pic Credit: FREEPIK
Next: തുളസി... ഗുണവും മണവും ഒരുപോലുള്ള അപൂർവ്വ സസ്യം