നിക്കോട്ടിൻ അഡിക്ഷൻ മാറ്റാനുള്ള മാർഗങ്ങൾ

17 July 2024

Abdul basith

നിക്കോട്ടിൻ അഡിക്ഷനിൽ നിന്ന് രക്ഷ നേടുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. കൃത്യമായ പതിവുകളും തീരുമാനങ്ങളുമുണ്ടെങ്കിലേ ഇത് സാധിക്കൂ. ചില മാർഗങ്ങൾ നോക്കാം.

നിക്കോട്ടിൻ അഡിക്ഷൻ

ചെറിയ അളവിൽ നിക്കോട്ടിൻ ഉപയോഗിച്ച് അഡിക്ഷനിൽ നിന്ന് രക്ഷപ്പെടാം. ച്യൂയിംഗമോ ഇൻഹേലറോ ഒക്കെ ഇതിനായി ഉപയോഗിക്കാം. അതിന് ആദ്യം ഡോക്ടറുടെ സേവനം തേടുക.

നിക്കോട്ടിൻ റീപ്ലേസ്മെൻ്റ് തെറാപ്പി

ഡോക്ടറെ കണ്ട് മരുന്നുവാങ്ങിയാൽ പുകവലി നിർത്തുമ്പോഴുള്ള വിത്ത്ഡ്രാവൽ സിംപ്ടംസിൽ നിന്ന് ആശ്വാസം ലഭിക്കും. ഇത് പ്രധാനമാണ്.

മരുന്ന്

എന്ത് ചെയ്യുമ്പോഴാണ് പുകവലിക്കാൻ തോന്നുന്നതെന്ന കൃത്യമായ ബോധ്യം ബിഹേവിയറൽ തെറാപ്പിയിലൂടെ ലഭിക്കും. ഇത് മനസിലായാൽ അതിനനുസരിച്ച് പതിവുകൾ മാറ്റാനാവും.

ബിഹേവിയറൽ തെറാപ്പി

മെഡിറ്റേഷൻ മനസിനെ ശാന്തമാക്കും. അശാന്തമായിരിക്കുമ്പോഴാണ് പലപ്പോഴും പുകവലിക്കാൻ തോന്നുക. മെഡിറ്റേഷനിലൂടെ ഇത് നിയന്ത്രിക്കാനാവും.

മെഡിറ്റേഷൻ

ജീവിതശൈലിയിൽ കൊണ്ടുവരുന്ന മാറ്റങ്ങളും നിക്കോട്ടിൻ അഡിക്ഷൻ കുറയ്ക്കാൻ സഹായിക്കും. ജീവിതശൈലിയിലെ പോസിറ്റീവായ മാറ്റങ്ങൾ ഇതിന് ഗുണം ചെയ്യും.

ജീവിതശൈലിയിലെ മാറ്റങ്ങൾ

ഒരു ദിവസം പുകവലി നിർത്തണമെന്ന് തീരുമാനിക്കുക. അന്ന് തന്നെ നിർത്തുക. ഇങ്ങനെ ചെയ്യുന്നതാണ് കൂടുതൽ മികച്ച ഫലം നൽകുന്നത്.

കൃത്യദിവസം