06 August 2024
Abdul basith
ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളിൽ ഏറ്റവും മുകളിലാണ് നീരജ് ചോപ്ര. നിലവിലെ ഒളിമ്പിക്സ് ചാമ്പ്യനായ നീരജ് ഇത്തവണ അതിന് കരുത്തേകിയിട്ടുണ്ട്.
യോഗ്യതാ ഘട്ടത്തിൽ നിഷ്പ്രയാസമാണ് നീരജ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഗ്രൂപ്പ് ബിയിൽ ആദ്യം മത്സരിച്ച നീരജ് ആദ്യ ശ്രമത്തിൽ തന്നെ 89.34 മീറ്റർ ദൂരം കണ്ടെത്തി.
ഗ്രനാഡ താരം ആൻഡേഴ്സൺ പീറ്റേഴ്സ് ആണ് യോഗ്യതാഘട്ടത്തിൽ നീരജിൻ്റെ പിന്നിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 88.63 മീറ്റർ ദൂരമാണ് പീറ്റേഴ്സ് കണ്ടെത്തിയത്.
പാകിസ്താൻ താരം അർഷദ് നദീം 86.59 മീറ്റർ ദൂരം കണ്ടെത്തി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മൂവരും ഗ്രൂപ്പ് ബിയിൽ നിന്നാണ് യോഗ്യതാഘട്ടത്തിൽ മത്സരിച്ചത്.
ടോക്യോ ഒളിമ്പിക്സിൽ സ്വർണം നേടിയ നീരജ് എറിഞ്ഞത് 87.58 മീറ്റർ ദൂരമായിരുന്നു. ഇത്തവണ അത് മറികടക്കാൻ താരത്തിന് സാധിച്ചു.
ടോക്യോയിൽ വെള്ളി നേടിയ ചെക്ക് റിപ്പബ്ലിക്ക് താരം യാകൂബ് വാദ്ലെക് ഇത്തവണ എറിഞ്ഞത് 85.63 മീറ്ററാണ്. ടോക്യോയിൽ 86.67 മീറ്ററായിരുന്നു താരം കണ്ടെത്തിയത്.
മുൻ താരങ്ങൾ
ഈ മാസം എട്ടിനാണ് ജാവലിൻ ത്രോ ഫൈനൽ മത്സരം നടക്കുക. ഇന്ത്യൻ സമയം രാത്രി 11.55നാണ് മത്സരം.