05 April 2025
Sarika KP
Pic Credit: Instagram
നടനും റിയാലിറ്റി ഷോ താരവുമായ നന്ദു ആനന്ദ് വിവാഹിതനായി. ബിസിനസുകാരിയായ കല്യാണി കൃഷ്ണയാണ് നന്ദുവിന്റെ ജീവിതസഖി.
ഗുരുവായൂരമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് എത്തിയത്.
വിവാഹത്തിൻ കൂടുതൽ ചിത്രങ്ങൾ നന്ദു തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ഒരൊറ്റ മാലയും വളയും. കസവ് സെറ്റും മുണ്ടും, ഇതായിരുന്നു കല്യാണിയുടെ വേഷം.
നായിക നായകനിലെ സഹതാരങ്ങളായ സിദ് വിനായക്, വെങ്കിടേഷ്, മാളവിക കൃഷ്ണദാസ്, തേജസ് ജ്യോതി തുടങ്ങിയവരെല്ലാം വിവാഹത്തിന് എത്തിയിരുന്നു.
അറേഞ്ച്ഡ് കം ലവ് മാര്യേജാണ് ഞങ്ങളുടേത് എന്ന് ഇരുവരും നേരത്തെ തുറന്നുപറഞ്ഞിരുന്നു. പെണ്ണുകാണല്‍ നിമിഷങ്ങള്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നുവെന്നാണ് ഇരുവരും പറയുന്നത്
മാസങ്ങള്‍ക്ക് മുന്‍പായിരുന്നു എന്‍ഗേജ്‌മെന്റ് കഴിഞ്ഞ സന്തോഷം പങ്കുവെച്ച് നന്ദു എത്തിയത്. ഇതിനു ശേഷം ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ലാൽ ജോസ്, കുഞ്ചാക്കോ ബോബൻ, സംവൃത സുനിൽ എന്നിവർ വിധി കർത്താക്കളായി എത്തിയ നായികാനായകൻ റിയാലിറ്റി ഷോയിലൂടെയാണ് നന്ദു ആനന്ദ് ശ്രദ്ധേയനാകുന്നത്.
ഇതിനു ശേഷം സിനിമയിൽ താരത്തിന് അവസരം ലഭിച്ചു. ഓട്ടം, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകളിലാണ് നന്ദു അഭിനയിച്ചത്.