13 July 2024
SHIJI MK
ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാളി മനസുകളില്‍ ചിരപ്രതിഷ്ഠ നേടിയ താരമാണ് നവ്യ നായര്‍. പിന്നീട് ഒട്ടനവധി സിനിമകളില്‍ താരം വേഷമിട്ടിട്ടുണ്ട്.
സിനിമയിലെത്തിയ കാലത്ത് നാടന്‍ വേഷങ്ങള്‍ മാത്രം ധരിച്ചിരുന്ന നവ്യ നായര്‍ ഇപ്പോള്‍ ആളാകെ മാറി. താരത്തിന്റെ പുത്തന്‍ മേക്കോവറുകള്‍ കണ്ട് ആരാധകരുടെ കണ്ണ് തള്ളാറുണ്ട്.
ഇപ്പോഴിതാ ഒരു ഹൂഡഡ് ജാക്കറ്റിനുള്ളില്‍ നില്‍ക്കുന്ന നവ്യയാണ് സൈബറിടത്തെ ചര്‍ച്ചാവിഷയം. അടുത്തിടെയായി വമ്പന്‍ ഫാഷന്‍ പരിഷ്‌കാരങ്ങളാണ് താരം നടത്തുന്നത്.
മലയാളത്തിന്റെ ബാലാമണിക്ക് ഇതെന്ത് പറ്റി എന്നാലോചിക്കുന്നവരാണ് ഒരു വിഭാഗം ആളുകള്‍. അവര്‍ക്ക് നവ്യയെ ബാലാമണിയായി മാത്രം കണ്ടാല്‍ മതിയെന്നാണ്.
മോഡേണ്‍ വേഷത്തിലുള്ള ഫോട്ടോകള്‍ക്ക് താഴെ നിരവധി നെഗറ്റീവ് കമന്റുകളാണ് നവ്യയെ തേടിയെത്താറുള്ളത്.
നെഗറ്റീവുകളുണ്ടെങ്കിലും തങ്ങളുടെ ഇഷ്ടതാരത്തെ പുത്തന്‍ വേഷത്തില്‍ കാണുന്നതിന്റെ സന്തോഷം അറിയിക്കുന്നവരുമുണ്ട്.
ഈയടുത്തിടെ നടത്തിയ തീമാറ്റിക് ഫോട്ടോഷൂട്ടില്‍ പൂക്കാരി പെണ്ണായും നവ്യ എത്തിയിരുന്നു. ഈ ചിത്രങ്ങള്‍ക്ക് വളരെ നല്ല അഭിപ്രായമായിരുന്നു ലഭിച്ചത്.
രത്തീന സംവിധാനം ചെയ്യുന്ന പാതിരാത്രിയാണ് നവ്യയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. സൗബിന്‍ ഷാഹിറാണ് നായകന്‍.