പെൺകുട്ടികൾ മാത്രമല്ല കട്ടിയുള്ള പുരികം ആഗ്രഹിക്കുന്ന ആൺകുട്ടികളും ഉണ്ട്. ഇതിനായി പലരും ആശ്രയിക്കുന്നത് ഐബ്രോ പെൻസിലുകളെയാണ്. എന്നാൽ ഇതൊന്നും ഉപയോഗിക്കാതെ തന്നെ എങ്ങനെ പുരികത്തിന്റെ കട്ടി കൂട്ടാം എന്ന് നോക്കാം.

കട്ടിയുള്ള പുരികം

Image Courtesy: Getty Images/PTI

മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ബയോട്ടിൻ കൊണ്ട് സമ്പുഷ്ടമാണ് മുട്ടയുടെ മഞ്ഞ. നന്നായി അടിച്ചെടുത്ത മഞ്ഞക്കരു പുരികങ്ങളിൽ പുരട്ടി, 20 മിനിറ്റിന് ശേഷം നല്ലൊരു ക്ലെൻസർ ഉപയോഗിച്ച് കഴുകിക്കളയുക.

മുട്ടയുടെ മഞ്ഞ 

ഉള്ളിനീര് പുരികത്തിൽ പുരട്ടി 15 മിനിറ്റിന് ശേഷം കഴുകിക്കളയുന്നത് പുരികത്തിന്റെ വളർച്ചയ്ക്ക് സഹായിക്കും. ഉള്ളിനീരിൽ കൊളാജൻ ഉൽപ്പാദനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന സൾഫർ അടങ്ങിയിട്ടുണ്ട്.

ഉള്ളിനീര്

ചെറു ചൂടുള്ള വെളിച്ചെണ്ണ ഉപയോഗിച്ച് പുരികം മസാജ് ചെയുക. വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുള്ള ലോറിക് ആസിഡ് പുരികം കൊഴിയുന്നത് തടയുകയും, വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. 

വെളിച്ചെണ്ണ

ആവണക്കെണ്ണയിൽ അടങ്ങിയിട്ടുള്ള പ്രോട്ടീനും ഫാറ്റി ആസിഡുകളും പുരികത്തിന്റെ വളർച്ചയ്ക്ക് ഗുണം ചെയ്യും. ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് അല്പം ആവണക്കെണ്ണയെടുത്ത് പുരികം മസാജ് ചെയ്യുന്നത് നല്ലതാണ്.

ആവണക്കെണ്ണ

മുട്ട, നട്സ്, ഇലക്കറികൾ, മത്സ്യം, അവക്കാഡോ തുടങ്ങിയ ഭക്ഷണങ്ങളിൽ അടങ്ങിയിട്ടുള്ള ബയോട്ടിൻ, അയൺ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവ മുടിയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യും. അതിനാൽ, ഈ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം.

ഭക്ഷണം

ഐബ്രോ ഗ്രോത്ത് സിറം ഉപയോഗിക്കുന്നതും പുരികം കട്ടി വെക്കാൻ ഗുണം ചെയ്യും. ഇവയിൽ പെപ്റ്റൈഡ്, വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.

ഐബ്രോ ഗ്രോത്ത് സിറം

NEXT: വണ്ണം കുറയ്ക്കാൻ ബ്ലാക്ക് ടീ