എലി ശല്യം രൂക്ഷമാണോ ? ഇതൊന്ന് പരീക്ഷിക്കൂ

13 November 2024  

TV9 Malayalam

വീടുകളെ അലട്ടുന്ന പ്രധാന പ്രശ്നമാണ് എലി ശല്യം. വീട്ടിലുള്ളവ വച്ച് എലിയെ തുരത്തുന്നത് എങ്ങനെയെന്ന് നോക്കാം..

എലി ശല്യം

Pic Credit: Getty Images/ Freepik

എലികളുടെ ശല്യം രൂക്ഷമാവുകയാണെങ്കില്‍ കെണി വെച്ച് എലിയെ പിടികൂടുക. ശേഷം വെള്ളത്തിൽ മുക്കി കൊല്ലാവുന്നതാണ്. 

കെണി

വെളുത്തുള്ളി എലിയെ തുരത്താനുള്ള പ്രധാന മാർ​ഗമാണ്. വീടിന്റെ അകത്തും പുറത്തും വെളുത്തുള്ളിയിട്ട വെള്ളം സ്‌പ്രേ ചെയ്യുന്നത് നല്ലതാണ്. വാതിലിനും ജനലുകൾക്കും സമീപത്ത് വെളുത്തുള്ളി അല്ലികളാക്കി വെക്കുന്നതും നല്ലതാണ്.

വെളുത്തുള്ളി

ഉള്ളി കഷണങ്ങളാക്കി മുറികളില്‍ സൂക്ഷിക്കുന്നതും ഫലപ്രദമാണ്. പഴകിയ ഉള്ളി ദുര്‍ഗന്ധം ഉണ്ടാകുന്നതിനാൽ ഇത് ദിവസവും എടുത്ത് മാറ്റണം.

ഉള്ളി

രൂക്ഷഗന്ധങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്നവയാണ് എലികള്‍. ചെറിയ പാത്രങ്ങളിൽ അമോണിയ കലക്കിയ വെള്ളം വയ്ക്കുന്നത് നല്ലതാണ്. 

അമോണിയ

കര്‍പ്പൂരതുളസി തൈലത്തിന് എലികളെ തുരത്താൻ സാധിക്കും. പഞ്ഞിയോ തുണി കഷ്ണമോ കര്‍പ്പൂരതൈലത്തില്‍ മുക്കി ജനലിന്റെയും വാതിലിന്റെയും ഭാഗങ്ങളില്‍ വയ്ക്കുന്നതിലൂടെ എലികളെ തടയാനാവും. 

കര്‍പ്പൂരതുളസി തൈലം

Next: ഇവയൊന്നും കുട്ടികൾക്ക് കൊടുക്കരുത്... അസുഖങ്ങൾ കൂടെ പോരും