പ്രായം കുറയ്ക്കാനുള്ള ക്രീം വീട്ടിൽ തന്നെ തയ്യാറാക്കാം 

13 NOVEMBER 2024

ASWATHY BALACHANDRAN

പ്രായം കുറയ്ക്കാനുള്ള വഴികൾ ആലോചിക്കാത്ത ആരും ഉണ്ടാകില്ല. ബേബി സ്കിന്നിനായി പല വഴികളും നമ്മളിൽ പലരും നോക്കാറുണ്ട് 

ബേബി സ്കിൻ

Pic Credit:  Freepik

വലിയ ചിലവില്ലാതെ വീട്ടിൽ തന്നെ ഇതിനൊരു വഴി നോക്കിയാലോ? വീട്ടിൽ ലഭിക്കുന്ന ചിലകൂട്ടുകൾ ഉപയോ​ഗിച്ച് നമുക്കിത് തയ്യാറാക്കാം

വീട്ടിൽ തന്നെ

ശംഖു പുഷ്പമാണ് ഇതിലെ പ്രധാന ചേരുവ, കൂടെ കറ്റാർവാഴ ജെല്ലും. 

ശംഖുപുഷ്പം 

ശംഖുപുഷ്പം വെള്ളത്തിലിട്ട് നന്നായിട്ട് തിളപ്പിക്കുക, സത്ത് ന്നായി ഇറങ്ങിയ വെള്ളത്തിലേക്ക് കറ്റാർവാഴ ജെല്ല് ഇടുക. 

കറ്റാർവാഴ ജെല്ല്

ഇതിലേക്ക് ആൽമണ്ട് ഓയിലും വിറ്റാമിൻ സി സ്പ്ലിമെന്റ് കൂടി ചേർത്ത് നന്നായി ഇളക്കുക. ശേഷം നന്നായി യോജിച്ചു കഴിഞ്ഞാൽ കുപ്പിയിലാക്കി സൂക്ഷിക്കാം.  

വിറ്റാമിൻ സി

Next: കളർഫുൾ ഡയറ്റ്... മഴവിൽ ഡയറ്റ്, അറിയാം പ്രത്യേകതകൾ