22 July 2024
Abdul basith
ഇന്നാണ് ദേശീയ മാമ്പഴ ദിനം. പല ഗുണങ്ങളുമുള്ള മാമ്പഴത്തിൻ്റെ പ്രാധാന്യം പൊതുജനങ്ങളിലേക്കെത്തിക്കാനാണ് ഇങ്ങനെയൊരു ദിനം ആചരിക്കുന്നത്.
നമ്മുടെ പറമ്പിലും മറ്റും സുലഭമായി ലഭിക്കുന്ന മാമ്പഴത്തിന് നല്ല സ്വാദ് മാത്രമല്ല, ഒരുപാട് ഗുണങ്ങളുമുണ്ട്. ഇതാ മാങ്ങ കഴിച്ചാലുള്ള ചില ഗുണങ്ങൾ.
മാങ്ങ കഴിച്ചാൽ ദഹനം ശരിയാവും. മാമ്പഴത്തിൽ ധാരാളം നാരുകളുണ്ട്. ഇത് ദഹനം എളുപ്പമാവാൻ സഹായിക്കും. മലബന്ധത്തിൽ നിന്നുള്ള മോചനമാണ് മാമ്പഴം.
ശരീരഭാരത്തെ നിയന്ത്രിക്കാൻ മാമ്പഴം സഹായിക്കും. കാർബും ഫൈബറും അടങ്ങിയ, കലോറി കുറഞ്ഞ മാമ്പഴം ശരീരഭാരം നിയന്ത്രിക്കുമെന്നാണ് പഠനം.
ചർമ്മത്തിൻ്റെയും മുടിയുടെയും ആരോഗ്യം സംരക്ഷിക്കാനും മാമ്പഴത്തിന് കഴിയും. ഇതിന് സഹായിക്കുന്ന വിറ്റാമിൻ എ, സി, ഇ, ആൻ്റിഓക്സിഡൻ്റുകൾ തുടങ്ങിയവ മാമ്പഴത്തിലുണ്ട്.
മാങ്ങയിലെ ഫൈബർ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. രക്തത്തിൻ്റെ ഒഴുക്ക് സുഗമമാക്കി ഓക്സിജൻ വിതരണത്തിനും മാമ്പഴം സഹായകമാണ്.
മാമ്പഴത്തിലെ എ, സി വിറ്റാമിനുകൾ രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. ഇത് രണ്ടും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന വിറ്റാമിനുകളാണ്.