16 January 2025
SHIJI MK
Freepik Images
മൂക്കില്‍ ദശ വളരുന്നത് കാരണം നിരവധിയാളുകളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഉറങ്ങാന്‍ പോലും പലര്‍ക്കും സാധിക്കാറില്ല.
മൂക്കില്‍ ദശ വളര്‍ച്ചയുള്ളവര്‍ക്ക് രാത്രി ശ്വാസതടസവും മൂക്കടപ്പും വരുന്നത് സ്വാഭാവികമാണ്.
മുന്തിരിക്കുലയ്ക്ക് സമാനമായ വളര്‍ച്ചയാണ് മൂക്കിലെ ദശയ്ക്കുള്ളത്.
മൂക്കിന്റെ നടുവിലായുള്ള നേര്‍ത്ത മെബ്രെയ്ന്‍ അറിയപ്പെടുന്നത് മ്യൂക്കസ് മെബ്രെയ്ന്‍ എന്നാണ്. ഇവിടെയാണ് ദശ വളര്‍ച്ച സംഭവിക്കുന്നത്.
മൂക്കിലെ ദശ വളര്‍ച്ചയ്ക്ക് പ്രധാന കാരണമായി പറയുന്നത്. ദശ വളര്‍ച്ചയാണ്. ജനിതകപരമായും ഈ അസുഖം ഉണ്ടാകും.
ഇയ്ക്കിടെ തുമ്മല്‍ ഉള്ളവര്‍, പൊടി, തണുപ്പ്, ചൂട് തുടങ്ങിയവയോട് അലര്‍ജിയുള്ളവര്‍ക്ക് എന്നിവര്‍ക്ക് ദശ വളര്‍ച്ചയ്ക്കുള്ള സാധ്യത കൂടുതലാണ്.
മൂക്കടപ്പ്, അലര്‍ജി, തലവേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. രണ്ട് വശത്തേക്കും ദശ വളര്‍ച്ച ഉണ്ടാകുമ്പോഴാണ് കഠിനമായ തലവേദന ഉണ്ടാകുക.
ദശ വളര്‍ച്ച രൂക്ഷമാകുമ്പോള്‍ മണം തിരിച്ചറിയാന്‍ സാധിക്കാതെ വരും.
ക്ഷീണം അകറ്റാന്‍ ഇവയാണ് ബെസ്റ്റ്