മൻ കി ബാത്തിൽ പറഞ്ഞ കാർത്തുമ്പി കുടകളെ അറിയുമോ? 

30 JUNE 2024

TV9 MALAYALAM 

ASWATHY BALACHANDRAN

ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം നടന്ന ആദ്യ മൻ കി ബാത്തിൽ പ്രധാനമന്ത്രിയുടെ പ്രശംസയേറ്റുവാങ്ങി അട്ടപ്പാടി ആദിവാസി മേഖലയും. അട്ടപ്പാടിയിലെ 'കാര്‍ത്തുമ്പി' കുട നിര്‍മാണ യൂണിറ്റിനെ കുറിച്ചാണ് പ്രധാനമന്ത്രി പറഞ്ഞത്. 

മൻ കി ബാത്‌

കേരളത്തില്‍ പാലക്കാട് ജില്ലയിലാണ് കാര്‍ത്തുമ്പി കുടകള്‍ നിര്‍മിക്കുന്നത്. ഈ വര്‍ണശബളമായ കുടകള്‍ കാണാന്‍ നയനമനോഹരമാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു.

കാർത്തുമ്പി

ഈ കുടകളുടെ പ്രത്യേകത എന്താണെന്നാല്‍, ഇത് കേരളത്തിലെ ആദിവാസി സഹോദരിമാരാണ് നിര്‍മിക്കുന്നത്'' എന്നും പ്രധാനമന്ത്രി പറഞ്ഞു.

സഹോദരിമാരുടെ കുട

രാജ്യത്ത് കുടകള്‍ക്കായുള്ള ആവശ്യം വര്‍ധിക്കുകയാണെന്നും കാര്‍ത്തുമ്പി കുടകള്‍ രാജ്യത്തുടനീളം ഓണ്‍ലൈനായും വാങ്ങാന്‍ കഴിയും. 

ഓണ്‍ലൈനായും

വട്ടലക്കി കാര്‍ഷിക സഹകരണ സൊസൈറ്റിയുടെ മേല്‍നോട്ടത്തിലാണ് ഈ കുടകള്‍ നിര്‍മിക്കുന്നത്. അതിനെ  നയിക്കുന്നത് നമ്മുടെ സ്ത്രീശക്തിയാണ്.

സ്ത്രീശക്തി

വനിതകളുടെ നേതൃത്വത്തില്‍ അട്ടപ്പാടിയിലെ ആദിവാസി സമൂഹം സംരംഭത്തിന്റെ ഉത്കൃഷ്ടമായ മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

മാതൃക

ചെറിയൊരു ഗ്രാമത്തില്‍ നിന്ന് ബഹുരാഷ്ട്ര കമ്പനികളിലേക്കുള്ള യാത്ര പൂര്‍ത്തിയാക്കുകയാണ്. 'വോക്കല്‍ ഫോര്‍ ലോക്കലി'ന് ഇതിനേക്കാള്‍ മികച്ച ഉദാഹണമുണ്ടോ എന്നും മോദി പറഞ്ഞു.

വോക്കല്‍ ഫോര്‍ ലോക്കൽ

NEXT : അറിയാതെ പോകരുത് കുരുമുളകിന്റെ ​ഗുണങ്ങൾ