ഹൈദരാബാദ് യാത്രയിലാണോ? എങ്കിൽ ഈ സ്ഥലങ്ങൾ മിസ് ചെയ്യരുത്

06 April 2025

Abdul Basith

Pic Credit: Unsplash

രാജ്യത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഹൈദരാബാദ്. ഹൈദരാബാദ് യാത്രയിൽ കണ്ടിരിക്കേണ്ട ചില സ്ഥലങ്ങൾ പരിചയപ്പെടാം.

ഹൈദരബാദ്

ഹൈദരാബാദിൻ്റെ അടയാളമാണ് ചാർമിനാർ. 16ആം നൂറ്റാണ്ടിൽ മുഗൾ ഭരണകാലത്ത് നിർമ്മിക്കപ്പെട്ട ചാർമിനാർ തെലങ്കാനയുടെ ഔദ്യോഗിക ചിഹ്നമാണ്.

ചാർമിനാർ

കുതുബ്ശാഹി സുൽത്താന്മാരുടെ കേന്ദ്രമായിരുന്ന ഗോൽക്കൊണ്ട കോട്ട 11ആം നൂറ്റാണ്ടിലാണ് നിർമ്മിച്ചത്. ഹൈദരാബാദിലെ പ്രാന്തപ്രദേശങ്ങളിലാണ് കോട്ട.

ഗോൽക്കൊണ്ട കോട്ട

നടുവിൽ വലിയ ബുദ്ധ പ്രതിമയുള്ള മനുഷ്യ നിർമിത തടാകമാണ് ഹുസൈൻ സാഗർ തടാകം. മനോഹരമായ കാഴ്ചയാണ് ഇവിടുത്തെ സവിശേഷത.

ഹുസൈൻ സാഗർ തടാകം

ലോകത്തിലെ ഏറ്റവും വലിയ സിനിമാ സ്റ്റുഡിയോ കോംപ്ലക്സുകളിലൊന്നാണ് രാമോജി ഫിലിം സിറ്റി. പല വമ്പൻ സിനിമകളും ഇവിടെയാണ് ചിത്രീകരിച്ചത്.

രാമോജി ഫിലിം സിറ്റി

ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം പള്ളികളിൽ ഒന്നാണ് മെക്ക മസ്ജിദ്. മക്കയിൽ നിന്നെത്തിച്ച മണ്ണാണ് പള്ളിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

മെക്ക മസ്ജിദ്

പൂർണമായും വൈറ്റ് മാർബിൾ കൊണ്ട് നിർമ്മിച്ച അതിശയക്കാഴ്ചയാണ് ബിർള മന്ദിർ. മനോഹരമായ ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ വെങ്കടേശ്വരനാണ്.

ബിർള മന്ദിർ

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ മ്യൂസിയങ്ങളിൽ ഒന്ന്. ലോകമെങ്ങും വിവിധ ഇടങ്ങളിൽ നിന്നുള്ള ചരിത്രാവശേഷിപ്പുകൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

സലാർ ജങ് മ്യൂസിയം