013 July 2024
Abdul basith
വ്യായാമം ചെയ്തതിന് ശേഷം മസിലിന് അസ്വസ്ഥതയും വേദനയുമൊക്കെ നമുക്ക് പലർക്കും വരാറുണ്ട്. കഠിനമായ വർക്കൗട്ടിന് ശേഷം ഇത് സാധാരണയാണ്.
വർക്കൗട്ടിന് ശേഷം മസിൽ സോർനസ് വരുന്നത് സാധാരണയാണെങ്കിലും റിക്കവർ ആവാൻ ശരീരത്തിന് ആവശ്യത്തിന് സമയം കൊടുക്കേണ്ടതുണ്ട്. ഒപ്പം ഇക്കാര്യങ്ങളും ശ്രദ്ധിക്കാം.
നന്നായി വെള്ളം കുടിയ്ക്കേണ്ടത് മസിൽ റിക്കവറിക്ക് വളരെ പ്രധാനമാണ്. മസിൽ ടെൻഷനും സോർനസും കുറയ്ക്കാൻ വെള്ളം സഹായിക്കും.
വർക്കൗട്ടിന് ശേഷം സ്ട്രെച്ച് ചെയ്യുന്നത് മസിൽ റിലാക്സ് ആവാൻ സഹായിക്കും. പേശികളിലേക്കുള്ള രക്തയോട്ടം വർധിപ്പിച്ച് വേഗത്തിൽ ആശ്വാസമുണ്ടാവാനും ഇത് സഹായിക്കും.
മസിൽ റിക്കവറിക്ക് ഉറക്കം അനിവാര്യമാണ്. പേശികളുടെ ശക്തിയും സഹനതയും വർധിപ്പിക്കാൻ ഉറക്കത്തിന് സാധിക്കും.
പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. പേശികളുടെ ആരോഗ്യത്തിനാവശ്യമായ അമിനോ ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുക.
വേദന കുറയ്ക്കാനും മസിലുകളെ റിലാക്സ് ആക്കാനും ഉപ്പുവെള്ളത്തിൽ കുളിക്കുന്നത് സഹായിക്കും.