01 October 2024
ABDUL BASITH
നാളെയാണ് ഗാന്ധി ജയന്തി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനമാണ് രാജ്യത്ത് ഗാന്ധി ജയന്തിയായി ആചരിക്കുന്നത്.
Image Courtesy - Getty Images
ഗാന്ധിയുടെ ജീവിതം പറയുന്ന നിരവധി സിനിമകളുണ്ട്. നേരിട്ടുള്ള കഥയും ഗാന്ധിയുമായി ബന്ധപ്പെട്ട കഥകളൊക്കെയുണ്ട്. ഇവയിൽ ചില സിനിമകൾ പരിചയപ്പെടാം.
മഹാത്മാ ഗാന്ധിയുടെ ജീവിതം പറഞ്ഞതിൽ ഏറ്റവും ശ്രദ്ധേയമായ സിനിമയാണ് റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി. റിച്ചാർഡ് കിംഗ്സ്ലിയാണ് ഗാന്ധിയായി വേഷമിട്ടത്.
ഫിറോസ് അബ്ബാസ് ഖാൻ സംവിധാനം ചെയ്ത സിനിമയാണ് ഇത്. മകൻ ഹരിലാലുമായുള്ള ഗാന്ധിയുടെ ബന്ധമാണ് സിനിമയുടെ പ്രമേയം.
സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിയുടെ പങ്ക് വ്യക്തമാക്കുന്ന സിനിമ കമൽ ഹാസനാണ് സംവിധാനം ചെയ്തത്. കമൽ, ഷാരൂഖ് ഖാൻ, റാണി മുഖർജി തുടങ്ങിയവർ സിനിമയിൽ അഭിനയിച്ചു.
ശ്യാം ബെനഗൽ സംവിധാനം ചെയ്ത ചിത്രം ഗാന്ധിയുടെ ആദ്യകാല ജീവിതം പറയുന്നു. ദക്ഷിണാഫ്രിക്കയിലെ ജീവിതമടക്കം സിനിമ പ്രതിപാദിക്കുന്നുണ്ട്.
ഗാന്ധി വധത്തിലേക്ക് നയിക്കുന്ന സംഭവവികാസങ്ങളാണ് ഈ സിനിമയിൽ പറയുന്നത്. ഗാന്ധി ഘാതകൻ നാഥുറാം ഗോഡ്സെയുടെ അവസാന സമയങ്ങളും സിനിമ പറയുന്നു.
Next : ഗാന്ധിയെ ഓർക്കാം, ആശംസകൾ അയയ്ക്കാം