28 JUNE  2024

TV9 MALAYALAM

ടി20 വിജയങ്ങളിൽ ബാബർ അസമിനെ മറികടന്ന് രോഹിത്; പട്ടികയിൽ ഇവർ

ഇന്നലെ ടി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെ വീഴ്ത്തിയതോടെ രാജ്യാന്തര ടി20 മത്സരങ്ങളിൽ ഏറ്റവുമധികം വിജയമെന്ന റെക്കോർഡാണ് രോഹിത് ശർമ നേടിയത്. 61 മത്സരങ്ങളിൽ 49ലും ഇന്ത്യയെ രോഹിത് വിജയിപ്പിച്ചു. ഐസിസിയുടെ മുഴുവൻ അംഗങ്ങളുടെ പട്ടികയാണിത്.

അയൽക്കാരായ പാകിസ്താൻ്റെ നായകൻ ബാബർ അസമാണ് പട്ടികയിൽ രണ്ടാമത്. 85 മത്സരങ്ങളിൽ 48 എണ്ണമാണ് അസമിനു കീഴിൽ പാകിസ്താൻ വിജയിച്ചത്.

ബാബർ അസം

അർഷ്ദീപ് സിംഗ്

ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ ഓയിൻ മോർഗൻ 44 വിജയങ്ങളുമായി മൂന്നാമതുണ്ട്. 72 മത്സരങ്ങളിൽ നിന്നാണ് മോർഗൻ്റെ ഇംഗ്ലീഷ് ടീം 42 കളി ജയിച്ചത്.

ഓയിൻ മോർഗൻ

72 മത്സരങ്ങളിൽ 42 എണ്ണം വിജയിച്ച മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയാണ് നാലാം സ്ഥാനത്ത്. 2007 ടി20 ലോകകപ്പ് നേടുമ്പോൾ ധോണിയായിരുന്നു ക്യാപ്റ്റൻ.

എംഎസ് ധോണി

ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റൻ ആരോൻ ഫിഞ്ച് പട്ടികയിൽ അഞ്ചാമതാണ്. 76 മത്സരങ്ങളിലാണ് ഫിഞ്ച് ഓസീസ് ക്യാപ്റ്റനായത്.

ആരോൺ ഫിഞ്ച്

അഞ്ചാമതുള്ള അഫ്ഗാനിസ്ഥാൻ്റെ മുൻ ക്യാപ്റ്റൻ അസ്ഗർ അഫ്ഗാനും 41 മത്സരങ്ങളിൽ വിജയിച്ചു. 51 മത്സരങ്ങളിലാണ് താരം അഫ്ഗാനെ നയിച്ചത്. രാജ്യാന്തര ടി20യിലെ വിജയശതമാനം പരിഗണിക്കുമ്പോൾ ഇത് റെക്കോർഡാണ്.

അസ്ഗർ അഫ്ഗാൻ

ടി20 ലോകകപ്പിൻ്റെ ഒരു എഡിഷനിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ താരങ്ങൾ