27 JUNE  2024

TV9 MALAYALAM

ടി20 ലോകകപ്പിൻ്റെ ഒരു എഡിഷനിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ താരങ്ങൾ 

ടി20 ലോകകപ്പിൻ്റെ ഒരു എഡിഷനിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ താരമെന്ന റെക്കോർഡ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പിൽ ആകെ 17 വിക്കറ്റ് നേടിയ അഫ്ഗാൻ്റെ ഫസലുൽ ഹഖ് ഫറൂഖിയ്ക്കാണ്. ബാക്കി താരങ്ങളെ പരിശോധിക്കാം.

2021 ലോകകപ്പിൽ ആകെ 16 വിക്കറ്റ് വീഴ്ത്തിയ ശ്രീലങ്കൻ താരം വനിന്ദു ഹസരങ്കയാണ് രണ്ടാമത്.

വനിന്ദു ഹസരങ്ക

15 വിക്കറ്റുള്ള മൂന്ന് താരങ്ങളുണ്ട്. ഇന്ത്യയുടെ അർഷ്ദീപിനൊപ്പം ഹസരങ്കയും ശ്രീലങ്കയുടെ തന്നെ അജന്ത മെൻഡിസും. അർഷ്ദീപ് ഈ എഡിഷനിലാണ് 15 വിക്കറ്റ് നേടിയതെങ്കിൽ ഹസരങ്ക 2022ലും മെൻഡിസ് 2012ലും.

അർഷ്ദീപ് സിംഗ്

അർഷ്ദീപ് സിംഗ്

അഫ്ഗാൻ്റെ റാഷിദ് ഖാനും ബംഗ്ലാദേശിൻ്റെ റിഷാദ് ഹുസൈനും ഈ ലോകകപ്പിൽ 14 വീതം വിക്കറ്റുകൾ നേടി പട്ടികയിൽ നാലാമതുണ്ട്. ഓസ്ട്രേലിയയുടെ ഡിർക്ക് നാനസ് 2010 എഡിഷനിൽ 14 വിക്കറ്റ് നേടിയിരുന്നു

റാഷിദ് ഖാൻ

ദക്ഷിണാഫ്രിക്കയുടെ ആൻറിച് നോർക്കിയ, അഫ്ഗാൻ്റെ നവീനുൽ ഹഖ്, ഓസ്ട്രേലിയയുടെ ആദം സാമ്പ, വെസ്റ്റ് ഇൻഡീസിൻ്റെ അൽസാരി ജോസഫ് എന്നിവർക്കൊക്കെ ഈ ലോകകപ്പിൽ 13 വിക്കറ്റുണ്ട്. 

ചർമ്മം കണ്ടാൽ പ്രായം തോന്നാതിരിക്കാൻ സഹായിക്കുന്ന 7 ഫലങ്ങൾ