26 JUNE 2024
1വൈവിധ്യത നിറഞ്ഞതാണ് ഈ ലോകം. അത്തരം വൈവിധ്യങ്ങളിൽ പെട്ടതാണ് വിഷമുള്ള ജീവികൾ. നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്തത്ര വിഷമുള്ള ജീവികളുണ്ട് ഈ ലോകത്ത്.
വിഷമെന്ന് കേൾക്കുമ്പോൾ ഓർമവരുന്ന പാമ്പ് മാത്രമല്ല, തവളയും മത്സ്യവും പക്ഷിയും വരെ ഈ പട്ടികയിലുണ്ട്. ലോകത്തിലെ ഏറ്റവും വിഷമുള്ള അഞ്ച് ജീവികളെ പരിശോധിക്കാം.
ബോക്സ് ജെല്ലി ഫിഷ് ആണ് ലോകത്തിലെ ഏറ്റവും വിഷമുള്ള ജീവി. കുത്തുമ്പോൾ ഇത് പുറപ്പെടുവിക്കുന്ന ന്യൂറോടോക്സിൻ കാരണം തളർച്ച, ഹൃദയാഘാതം തുടങ്ങി മരണം വരെ സംഭവിക്കാം.
ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പാണ് ഇൻലൻഡ് തായ്പൻ. ഓസ്ട്രേലിയയിൽ കൂടുതലായി കാണപ്പെടുന്ന ഈ പാമ്പിൻ്റെ വിഷം ഉയർന്ന അളവിലെ ന്യൂറോടോക്സിക് ആണ്. ഒരു മനുഷ്യനെ കൊലപ്പെടുത്താൻ ഇതിനു കഴിയും.
കൊടും വിഷമുള്ള ഒച്ചുകളുമുണ്ട്. പടിഞ്ഞാറൻ ഇൻഡോ -പസഫിക് സമുദ്രത്തിൽ കാണപ്പെടുന്ന കോൺ സ്നെയിൽസ് എന്ന ഒച്ചുകളാണ് ലോകത്തിൽ ഏറ്റവും വിഷമുള്ള ഒച്ചുകൾ. ഇവയുടെ വിഷമേറ്റാൽ ശരീര തളർച്ച ഉണ്ടാവും.
പല്ലികളിൽ ഏറ്റവും വിഷമുള്ള ജീവിയാണ് ഗില മോൺസ്റ്റർ. അമേരിക്ക, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലാണ് ഈ പല്ലികൾ കാണപ്പെടുന്നത്. മനുഷ്യരെ ഇവ ഉപദ്രവിക്കാറില്ല. വിഷം മനുഷ്യർക്ക് സാധാരണ ജീവഹാനി ഉണ്ടാക്കുന്നതുമല്ല.
കാണാൻ സുന്ദരനായ ഗോൾഡൻ പോയിസൺ ഡാർട്ട് ഫ്രോഗ് കൊടും വിഷമുള്ള ജീവിയാണ്. കൊളംബിയൻ മഴക്കാടുകളിൽ കാണപ്പെടുന്ന ഇവയുടെ തൊലിയിൽ പ്രായപൂർത്തിയായ 10 മനുഷ്യരെ കൊല്ലാനുള്ള വിഷമുണ്ട്.