17 JUNE 2024
TV9 MALAYALAM
പഞ്ചസാര ഭൂരിഭാഗം പേരുടെയും നിത്യജീവിതത്തിൻ്റെ ഭാഗമായ ഒന്നാണ്. ഇത് ഒഴിവാക്കുന്നതിനെക്കുറിച്ച് ചിലർക്കു ചിന്തിക്കാൻ പോലും കഴിയില്ല.
അമിതമായ പഞ്ചസാരയുടെ ഉപയോഗം വിവിധ ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
പഞ്ചസാരയിൽ കലോറി കൂടുതലാണ്, പക്ഷേ പോഷകങ്ങൾ കുറവുമാണ്.
ഉയർന്ന പഞ്ചസാരയുടെ ഉപഭോഗം ഇൻസുലിൻ പ്രതിരോധം, ടൈപ്പ് 2 പ്രമേഹം എന്നിവയുടെ അപകടസാധ്യത വർധിപ്പിക്കുന്നു.
അമിതമായ പഞ്ചസാരയുടെ ഉപഭോഗം വളരെ പെട്ടെന്നു തന്നെ പ്രായാധിക്യത്തിലേയ്ക്ക് എത്തിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയാറുണ്ട്.
ഒരാളുടെ ഊർജത്തിൻ്റെ അളവ്, മാനസികാവസ്ഥ എന്നിവയെ സ്വാധീനിക്കുന്നതിലൂടെ തളർച്ചയും അസ്വസ്ഥതയും സൃഷ്ടിക്കുവാൻ പഞ്ചസാരയ്ക്കു കഴിയും.