ഇന്ത്യക്കായി ഏറ്റവുമധികം  വിക്കറ്റുകൾ; ആർ അശ്വിൻ പട്ടികയിൽ

20  December 2024

ABDUL BASITH

കഴിഞ്ഞ ദിവസമാണ് ആർ അശ്വിൻ ക്രിക്കറ്റിൻ്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിച്ചത്. ബോർഡർ - ഗവാസ്കർ ട്രോഫി പരമ്പരയ്ക്കിടെ അപ്രതീക്ഷിതമായായിരുന്നു പ്രഖ്യാപനം.

ആർ അശ്വിൻ

Image Courtesy - PTI

ഗാബയിൽ നടന്ന മൂന്നാം ടെസ്റ്റ് സമനില ആയതോടെയാണ് അശ്വിൻ കളി മതിയാക്കുന്നതായി അറിയിച്ചത്. വാർത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.

മൂന്നാം ടെസ്റ്റ്

പരമ്പരയിൽ ഇനി തന്നെ പരിഗണിക്കില്ലെന്ന് വ്യക്തമായതോടെയാണ് അശ്വിൻ വിരമിക്കൽ പ്രഖ്യാപനം നടത്തിയെന്നാണ് വിവിധ റിപ്പോർട്ടുകൾ.

കാരണം

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളിൽ പെട്ടയാളാണ് ആർ അശ്വിൻ. ഇന്ത്യക്കായി ഏറ്റവുമധികം രാജ്യാന്തര വിക്കറ്റുകൾ നേടിയ താരങ്ങളിൽ അശ്വിനുമുണ്ട്.

ഇതിഹാസം

മുൻ ടെസ്റ്റ് ക്യാപ്റ്റനായ അനിൽ കുംബ്ലെയാണ് പട്ടികയിൽ ഒന്നാമത്. 499 ഇന്നിംഗ്സുകളിൽ നിന്നായി അനിൽ കുംബ്ലെയ്ക്ക് 953 വിക്കറ്റുകളുണ്ട്.

അനിൽ കുംബ്ലെ

പട്ടികയിൽ അശ്വിൻ രണ്ടാമതുണ്ട്. 379 ഇന്നിംഗ്സ് കളിച്ച അശ്വിൻ തൻ്റെ രാജ്യാന്തര കരിയറിലാകെ നേടിയത് 765 വിക്കറ്റുകളാണ്.

ആർ അശ്വിൻ

മുൻ താരം ഹർഭജൻ സിംഗ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. 442 ഇന്നിംഗ്സുകളിൽ നിന്ന് ഹർഭജൻ ആകെ 707 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

ഹർഭജൻ സിംഗ്

Next : അശ്വിൻ്റെ അവിസ്മരണീയ പ്രകടനങ്ങൾ