പ്രേതങ്ങളിൽ വിശ്വാസമില്ലേ.... ഇവിടെയൊന്നു പോയി നോക്കൂ,

30 JUNE 2024

TV9 MALAYALAM 

ASWATHY BALACHANDRAN

യു കെയിലെ നോർത്ത് ഫോക്കിലുള്ള റെയ്ൻഹാം ഹാളാണ് പേടിപ്പിക്കുന്ന ഇടങ്ങളിൽ ഒന്നാമത്തേത്.  ബ്രൗൺ ലേഡി എന്നറിയപ്പെടുന്ന ലേഡി ഡൊറോത്തിയുടെ പ്രേതമാണ് ഇവിടെ അലയുന്നത് എന്നാണ് പരക്കെയുള്ള വിശ്വാസം

റെയ്ൻഹാം ഹാൾ

ഇന്ത്യയിലെ പ്രേതന​ഗരങ്ങളിലൊന്നായ ഭാൻഗർ കോട്ടയാണ് രണ്ടാമത്തേത്. ശാപമേറ്റ ഭൂമിയാണ് ഇത്. രത്നവല്ലി എന്ന രാജകുമാരിയുടേയും അന്നവിടെ ഉണ്ടായിന്ന ​ഗ്രാമീണരുടേയും ശബ്ദങ്ങൾ ഇന്നും രാത്രികളിൽ ഇവിടെ കേൾക്കുമത്രേ...

ഭാൻഗർ കോട്ട

ഇറ്റലിയിലെ വെനീസിലെ പൊവെഗ്ലിയയാണ് അടുത്തത്. ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ഇത് ഒരു മാനസികരോഗ ആശുപത്രിയായി പ്രവർത്തിച്ചിരുന്നു. രോഗികളുടെ പ്രേതങ്ങൾ ഇവിടെയുണ്ടെന്നാണ് വിശ്വാസം.

പൊവെഗ്ലിയ

ഓസ്‌ട്രേലിയയിലെ ടാസ്മാനിയയിലെ പോർട്ട് ആർതർ. ബ്രിട്ടീഷ് കൊളോണിക്കാലത്ത് ഇവിടെ പീഢനം ഏറ്റുവാങ്ങിയവരുടെ ആത്മാക്കൾ അലയുന്ന ഭൂമിയാണെന്ന് വിശ്വസിക്കപ്പെടുന്നു. 

പോർട്ട് ആർതർ

കാലിഫോർണിയയിലെ ലോംഗ് ബീച്ചിലെ ക്വീൻ മേരിയിലാണ് നൃത്തം ചെയ്യുന്ന ആത്മാവിന്റെ സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കുന്നത്. ഈ കപ്പലിൽ വേറെയും പ്രേതങ്ങളെ കണ്ടവരുണ്ട്. 

ക്വീൻ മേരി

അവിഹിതബന്ധം പിടിക്കപ്പെട്ടതിനെത്തുടർന്ന് ബ്രിട്ടീഷ് സൈനികനായ ഭർത്താവ് കൊന്ന ലേഡി ഇൻ വൈറ്റാണ് 800 വർഷം പഴക്കമുള്ള ജർമ്മനിയിലെ ബവേറിയൻ കോട്ടയിലുള്ളത്. 

ബവേറിയൻ കോട്ട

വ്യവസായിയായ ആൻഡ്രൂ ബോർഡൻ്റെയും അദ്ദേഹത്തിൻ്റെ രണ്ടാം ഭാര്യ അബിഗെയ്‌ലിൻ്റെയും കൊലപാതകങ്ങൾ നടന്ന ഇവിടം ​ഗോസ്റ്റ് ടൂറുകൾക്ക് പ്രശസ്തമാണ്. 

ബോർഡൻ ഹൗസ്

വിചിത്രമായ അനുഭവങ്ങൾ എത്തുന്നവർക്കെല്ലാം സമ്മാനിക്കുന്ന ഇടമാണ് ടൊറന്റോയിലുള്ള കാസ ലോമ

കാസ ലോമ

NEXT : അറിയാതെ പോകരുത് കുരുമുളകിന്റെ ​ഗുണങ്ങൾ