നമ്മൾ രാവിലെ എഴുന്നേറ്റാലുടൻ ചെയ്യുന്ന ചെറിയ കാര്യങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. പ്രഭാത ദിനചര്യയിൽ ആരോഗ്യകരമായ ശീലങ്ങൾ ഉൾപ്പെടുത്തുന്നത് സമ്മർദ്ദം കുറച്ച് മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കും. അത്തരത്തിൽ നമ്മൾ പതിവാക്കേണ്ട ചില പ്രഭാത ശീലങ്ങൾ നോക്കാം.
Image Courtesy: Getty Images/PTI
രാവിലെ എഴുന്നേറ്റ ഉടനെ വെള്ളം കുടിക്കുക. വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ആ ദിവസം മുഴുവൻ ഊർജസ്വലതയോടെ ഇരിക്കാൻ സഹായിക്കും.
രാവിലെ മെഡിറ്റേഷൻ അല്ലെങ്കിൽ യോഗ ചെയ്യുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ വളരെ നല്ലതാണ്.
ഒരു ദിവസത്തെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ ഇന്ധനമാണ് പ്രാതൽ. അതിനാൽ, രാവിലെ പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്.
ഉദിച്ച് വരുന്ന സൂര്യന്റെ പ്രകാശം ശരീരത്തിൽ ഏൽക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിൽ വിറ്റാമിൻ ഡി നിലനിർത്താൻ സഹായിക്കുന്നു.
ദിവസവും രാവിലെ വ്യായാമം ചെയ്യുന്നത് മാനസികമായ ഉണർവ് ലഭിക്കാനും, ഒപ്പം ശാരീരികമായ ആരോഗ്യത്തിനും നല്ലതാണ്.
രാവിലെ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് രക്തയോട്ടം വർധിപ്പിക്കാൻ സഹായിക്കും.