കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ

07 Janary 2024

ABDUL BASITH

കുടവയർ നമ്മളിൽ പലരുടെയും ഒരു വലിയ പ്രശ്നമാണ്. ഭക്ഷണരീതിയും ശ്രദ്ധക്കുറവും ഉൾപ്പെടെ പല കാരണങ്ങൾ കൊണ്ട് കുടവയറുണ്ടാവാം.

കുടവയർ

Image Coutresy : Unsplash

കുറവയർ കുറയ്ക്കാൻ ചില പൊടിക്കൈകളുണ്ട്. രാവിലെ ചില പാനീയങ്ങൾ പതിവാക്കിയാൽ കുടവയർ ഒരു പരിധി വരെ കുറയ്ക്കാനാവും.

പൊടിക്കൈകൾ

ആൻ്റിഓക്സിഡൻ്റ്സുകൾ ധാരാളമുള്ള ഗ്രീൻ ടീ മെറ്റാബൊളിസം വർധിപ്പിച്ച് കൊഴുപ്പ് കുറയ്ക്കും. ഇത് കുടവയർ കുറയ്ക്കാനും സഹായിക്കും.

ഗ്രീൻ ടീ

തണുത്തതല്ല, ചൂടുള്ള നാരങ്ങാവെള്ളം ഭാരം നിയന്ത്രിക്കാൻ സഹായിക്കും. ഇത് ദഹനം ക്രമീകരിച്ച് കുടവയർ കുറയ്ക്കുന്നതിൽ സഹായകമാവും.

ചൂടുള്ള നാരങ്ങാവെള്ളം

ആപ്പിൾ സൈഡർ വിനാഗിരി വെള്ളത്തിൽ ലയിപ്പിച്ച് രാവിലെ കുടിയ്ക്കുന്നത് വളരെ നല്ലതാണ്. ഇതും കുടവയർ കുറയ്ക്കാൻ സഹായിക്കും.

ആപ്പിൾ സൈഡർ വിനാഗിരി ഡ്രിങ്ക്

ഇഞ്ചിച്ചായയിൽ തെർമോജെനിക് പദാർത്ഥങ്ങളുണ്ട്. ഇത് രാവിലെ കുടിയ്ക്കുന്നതിലൂടെ കൊഴുപ്പ് നീക്കി കുടവയർ കുറയ്ക്കാൻ സഹായിക്കും.

ഇഞ്ചിച്ചായ

കറുവപ്പട്ട വെള്ളം ചായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിയ്ക്കാൻ സഹായിക്കും. ഇത് കൊഴുപ്പ് കുറയ്ക്കുന്നതിനൊപ്പം കുടവയറും കുറയ്ക്കും.

കറുവപ്പട്ട വെള്ളം

Next : ഡ്രാഗൺ ഫ്രൂട്ട് കഴിക്കൂ; ഗുണങ്ങൾ ഏറെ